Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് മാർഗനിർദേശങ്ങളുമായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ

text_fields
bookmark_border
പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് മാർഗനിർദേശങ്ങളുമായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ
cancel

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനും വാർത്താ റിപ്പോർട്ടിങ്ങിൽ നിഷ്പക്ഷത പാലിക്കാനും മാർഗനിർദേശങ്ങൾ പുറത്തിറക്കി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ). പ്രക്ഷോഭങ്ങൾക്കിടയിൽ മാധ്യമപ്രവർത്തകർ നേരിടുന്ന സുരക്ഷാ ഭീഷണികളിൽ ആശങ്ക രേഖപ്പെടുത്തിയ കൗൺസിൽ, മാധ്യമപ്രവർത്തകർ, മാധ്യമ സ്ഥാപനങ്ങൾ, ക്രമസമാധാന പാലകർ എന്നിവർ തമ്മിൽ മെച്ചപ്പെട്ട ഏകോപനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി.

മാധ്യമസ്ഥാപനങ്ങൾ നൽകുന്ന സാധുവായ തിരിച്ചറിയൽ കാർഡോ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി), ഡി.ഐ.പി എന്നിവയുടെ അക്രഡിറ്റേഷൻ രേഖകളോ മാധ്യമപ്രവർത്തകർ കൈവശം കരുതണം. തിരിച്ചറിയൽ കാർഡ് വ്യക്തമായി കാണുന്നവിധം ധരിക്കണമെന്നും കയറിൽ കുടുങ്ങാനുള്ള സാധ്യത ഒഴിവാക്കുന്ന രീതിയിൽ അത് സുരക്ഷിതമായി ഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ലളിതമായ പ്രഥമശുശ്രൂഷാ സാമഗ്രികൾ, കുടിവെള്ളം, ഐ പ്രൊട്ടക്ഷൻ ഗ്ലാസുകൾ എന്നിവയടങ്ങിയ എമർജൻസി കിറ്റുകൾ മാധ്യമപ്രവർത്തകർ കരുതണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. കണ്ണീർവാതക ഷെല്ലുകളോ മറ്റ് സ്ഫോടക സാമഗ്രികളോ സ്പർശിക്കരുതെന്നും അവ അപകടകരമായ അവശിഷ്ടങ്ങൾ ശേഷിപ്പിക്കുന്നവയാണെന്നും കർശന മുന്നറിയിപ്പുണ്ട്. കൂടാതെ, പൊലീസ് ബാരിക്കേഡുകളിലോ വാഹനങ്ങളിലോ കാമറകൾ സ്ഥാപിക്കരുത്.

പ്രതിഷേധങ്ങളിൽ റിപ്പോർട്ടിങ് നടത്തുമ്പോൾ നിഷ്പക്ഷതയും തൊഴിൽപരമായ മര്യാദകളും പാലിക്കണം. പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയോ ഏതെങ്കിലും പക്ഷത്തെ പിന്തുണക്കുകയോ സംഘർഷം പ്രകോപിപ്പിക്കുകയോ പ്രതിഷേധക്കാരുമായോ പൊലീസുമായോ ഇടപെട്ട് അവരുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്ന് മാർഗനിർദേശത്തിൽ പറയുന്നു.

സംഘർഷാവസ്ഥകളിൽ പൊലീസിനോട് മാന്യമായി പെരുമാറണം. നിയമാനുസൃതമായ പൊലീസ് നിർദേശങ്ങൾ പാലിക്കുകയും അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുകയും വേണം. അതേസമയം, മാധ്യമപ്രവർത്തകരാണെന്ന കാര്യം ശാന്തമായി ബോധ്യപ്പെടുത്തണമെന്നും കൗൺസിൽ നിർദേശിച്ചു.

സംഘർഷം രൂക്ഷമാകുന്ന സാഹചര്യങ്ങളിലും പൊലീസ് നടപടിക്ക് സാധ്യതയുള്ളപ്പോഴും മാധ്യമപ്രവർത്തകർ ആൾക്കൂട്ടത്തിൽനിന്നും സംഭവസ്ഥലത്തുനിന്നും സുരക്ഷിതമായ അകലം പാലിക്കണം.

വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഒന്നിലധികം സ്രോതസ്സുകളിലൂടെ വിവരങ്ങൾ സ്ഥിരീകരിക്കണം. പ്രതിഷേധക്കാരുടെയും പൊലീസിന്റെയും മറ്റ് ബന്ധപ്പെട്ടവരുടെയും പ്രസ്താവനകൾ ഒരേ മാനദണ്ഡത്തിൽ സൂക്ഷ്മമായി പരിശോധിക്കണമെന്നും പ്രസ് കൗൺസിൽ നിർദേശിച്ചു.

പൊലീസിന്റെ തത്സമയ വിന്യാസം, തന്ത്രപരമായ നീക്കങ്ങൾ, രക്ഷപ്പെടാനുള്ള വഴികൾ തുടങ്ങിയ വിവരങ്ങൾ പുറത്തുവിടുന്നത് സുരക്ഷക്കോ പൊലീസ് പ്രവർത്തനങ്ങൾക്കോ ഭീഷണിയാകുമെങ്കിൽ അവ തത്സമയം സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്. എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ ലഭിക്കാനുള്ള സമ്മർദം മാധ്യമപ്രവർത്തകരുടെ സുരക്ഷയെക്കാൾ പ്രാധാന്യമുള്ളതാകരുതെന്നും കൗൺസിൽ ഓർമിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Press Council of India issues guidelines for journalists covering protests, stresses safety and neutrality
Next Story