രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ധീരതക്കുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. ഒമ്പതുപേര്‍ക്ക് കീര്‍ത്തിചക്ര പുരസ്‌കാരവും 19 പേര്‍ക്ക് ശൗര്യചക്ര പുരസ്‌കാരവും സമ്മാനിക്കും. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജര്‍ തരുണ്‍ വാസുദേവൻ ശൗര്യചക്ര പുരസ്കാരത്തിന് അർഹനായി.
ജമ്മു-കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ഓപറേഷനിൽ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജർ തരുണിന് ശൗര്യചക്ര നൽകി രാജ്യം ആദരിക്കുന്നത്. 57 രാഷ്ട്രീയ റൈഫിള്‍സിലെ കോര്‍പ്‌സ് ഓഫ് എന്‍ജിനീയേഴ്‌സ് വിഭാഗത്തിലാണ് മേജര്‍ തരുണ്‍ വാസുദേവന്‍. കീർത്തിചക്ര പുരസ്കാരത്തിന് അർഹരായവരിൽ കത്‍വ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജമ്മു-കശ്മീര്‍ പൊലീസിലെ ആറുപേർ ഉൾപ്പെട്ടു. രാഷ്ട്രപതിയുടെ സൈനിക അവാർഡുകൾക്ക് 78 പേരാണ് അർഹരായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

