രാഷ്ട്രപതിയുടെ റഫറൻസിൽ പ്രതിപക്ഷ സംസ്ഥാനങ്ങൾ; കേന്ദ്രത്തിന്റെ കെണിയിൽ സുപ്രീംകോടതി വീഴരുത്
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിലൂടെ കേന്ദ്ര സർക്കാറിന്റെ കെണിയിൽ സുപ്രീംകോടതി വീഴരുതെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി സമർപ്പിച്ച റഫറൻസിനെ ബുധനാഴ്ച ശക്തമായി എതിർത്ത കർണാടക, പശ്ചിമ ബംഗാൾ, ഹിമാചൽ സംസ്ഥാന സർക്കാറുകൾ കേവലം മുനിസിപ്പാലിറ്റികളാക്കി സംസ്ഥാനങ്ങളെ മാറ്റരുതെന്നും ബോധിപ്പിച്ചു.
പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് രാഷ്ട്രപതിയിലൂടെ കേന്ദ്രം ഒരുക്കിയ കെണിയിൽ സുപ്രീംകോടതി വീഴരുതെന്ന് മുന്നറിയിപ്പ് നൽകിയത്. ഭരണഘടനയുടെ ഭാവി ജഡ്ജിമാരുടെ വ്യാഖ്യാനമാണെന്ന് സിബൽ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നവരായി ഗവർണർമാരെ മാറ്റുന്ന കേന്ദ്ര സർക്കാറിന്റെ കെണിയിൽ സുപ്രീംകോടതി വീഴരുത്. രണ്ടാമതും പാസാക്കിയ ഒരു ബിൽ പിടിച്ചുവെക്കാൻ ഒരധികാരവും ഗവർണർക്കില്ലെന്ന് സുപ്രീംകോടതി പറയണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
ജനാധിപത്യരൂപത്തിലുള്ള സർക്കാറിൽ രാഷ്ട്രപതിക്കും ഗവർണർക്കും പരിമിതിയുണ്ടെന്ന് കർണാടകക്ക് വേണ്ടി ഗോപാൽ സുബ്രഹ്മണ്യം വാദിച്ചു. ചീഫ് ജസ്റ്റിസ് എ. സുര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ സെപ്റ്റംബർ ഒമ്പതിന് വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

