Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right"എല്ലാവർക്കുമൊപ്പം...

"എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികാസ"മാണ്​ ​ സർക്കാറി​െൻറ ലക്ഷ്യം –രാഷ്​ട്രപതി VIDEO

text_fields
bookmark_border
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികാസമാണ്​ ​ സർക്കാറി​െൻറ ലക്ഷ്യം –രാഷ്​ട്രപതി VIDEO
cancel

ന്യൂഡൽഹി: പാർലമ​െൻറ്​ ബജറ്റ്​ സമ്മേളനത്തിന്​ രാഷ്​ട്രപതിയുടെ നയപ്രഖ്യാപനത്തോടെ തുടക്കം. "എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികാസം" എന്നതാണ്​ ​ സർക്കാറി​​െൻറ ലക്ഷ്യമെന്ന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. രാഷ്​ട്ര നിർമാണത്തിനായി നിർണായക പങ്ക്​ സർക്കാർ വഹിച്ചിട്ടുണ്ടെന്നും ​അ​ദ്ദേഹം വ്യക്​തമാക്കി. 

കർഷകരുടെ ജീവത നിലവാരം ഉയർത്തുന്നതിലും സർക്കാറിന്​ നിർണായക പങ്കുവഹിക്കാൻ സാധിച്ചു. എല്ലാവർക്കും വീട്​, ആരോഗ്യം, ശുചിമുറികൾ എന്നിവ ഉറപ്പാക്കുകയാണ്​ സർക്കാറി​​െൻറ ലക്ഷ്യം. ധാന്യവിലക്കയറ്റമാണ്​ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും രാഷ്​ട്രപതി  ചൂണ്ടിക്കാട്ടി. 

കളളപണത്തിനെതിരായുള്ള സർക്കാറി​​െൻറ നടപടികളെ പ്രകീർത്തിച്ച രാഷ്​ട്രപതി കള്ളപണത്തിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ ഒന്നിച്ച്​ നിന്നുവെന്നും പറഞ്ഞു.  ഇന്ത്യൻ വനിതകൾ സമസ്​ത മേഖലകളിലും മുന്നേറുകയാണ്​.  സ്​ത്രീ സമത്വം ഉറപ്പാക്കുന്നതിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എൽ.പി.ജി സബ്​സിഡി തിരിച്ച്​ നൽകുന്ന പരിപാടിയിലൂടെ നിരവധി പേർ സബ്​സിഡി ഉപക്ഷേിച്ചു. ഇതിലൂടെ പാവങ്ങ​ളെ സഹായിക്കുകയാണ്​  ചെയ്​തത്​. സ്വച്ഛ്​​ ഭാരത്​ മിഷൻ രാജ്യത്ത്​ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞു. പോസ്റ്റ്​ ഒാഫീസുകൾ വഴി പേയ്​മ​െൻറ്​ ബാങ്ക്​ സംവിധാനം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ മുദ്ര യോജനയിലൂടെ അഞ്ച്​ ലക്ഷം കോടി രൂപ വായ്​പ നൽകാനും സാധിച്ചെന്നും രാഷ്​ട്രപതി വ്യക്​തമാക്കി.

പ്രധാന പ്രഖ്യാപനങ്ങൾ

  • യുവാക്കളുടെ തോഴിൽ വികസനത്തിനും നൈപുണ്യ വികസനത്തിനും​ പ്രഥമ പരിഗണന
  • അന്താരാഷ്​ട്ര നിലവാരത്തിലുള്ള 50 നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങാനായി
  • പട്ടികജാതി–പട്ടികവർഗ മേഖലയിൽ നിന്നുള്ള സംരംഭകർക്കായി വിപുലമായ പദ്ധതികൾ
  • 26 കോടി ജൻധൻ അക്കൗണ്ടുകൾ തുറന്നു
  • സംവാദം, സമന്വയം, സം​വേദനത്വം എന്നതായിരക്കും സർക്കാറിനെ നയിക്കുക
  • ന്യൂനപക്ഷങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കും
  • തെരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ്​ ഒഴിവാക്കാൻ നടപടി വേണം
  • 73,000 കിലോ മീറ്ററിൽ പുതിയ റോഡ്​ നിർമ്മിച്ചു

 നയപ്രഖ്യാപന പ്രസംഗം തുടരുന്നു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pranab mukarji
News Summary - president speech on the parliment
Next Story