ന്യൂഡൽഹി: ആം ആദ്മി സർക്കാർ പാസാക്കിയ ‘ഡൽഹി പത്രപ്രവർത്തക നിയമം- 2015’ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. ഇതുപ്രകാരം തൊഴിലാളികളുടെ ശമ്പളം, തൊഴിൽ സമയം തുടങ്ങിയ അവകാശങ്ങൾ ലംഘിക്കുന്നവർക്ക് ശിക്ഷ ലഭിക്കും. ആറുമാസം തടവോ 5,000 രൂപ പിഴയോ ഇവരണ്ടും ഒരുമിച്ചോ ആണ് ശിക്ഷ.
ആവശ്യമായിവന്നാൽ തടവ് ഒരു വർഷമായും പിഴ 10,000 രൂപയായും ഉയർത്തും. 2015 ഡിസംബറിലാണ് ഡൽഹി സർക്കാർ നിയമം പാസാക്കിയത്. രാജ്യത്ത് ‘മജീതിയ വേജ് ബോർഡ്’ നിർദേശങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമാണ് ഡൽഹിയെന്ന് തൊഴിൽ മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഡൽഹി അടിസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കാണ് നിയമം ബാധകമാവുക.