മദ്രാസ് സർവകലാശാല ഭേദഗതി ബിൽ തിരിച്ചയച്ച് രാഷ്ട്രപതി
text_fieldsചെന്നൈ: വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാറിന് അധികാരം നൽകുന്ന മദ്രാസ് സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതി ദ്രൗപതി മുർമു തിരിച്ചയച്ചു. 2022 ഏപ്രിലിൽ തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലിലൂടെ 168 വർഷം പഴക്കമുള്ള സർവകലാശാലയുടെ നിയന്ത്രണം ഏറ്റെടുക്കുകയെന്ന ലക്ഷ്യമാണുണ്ടായിരുന്നത്. മൂന്നു വർഷത്തിലേറെയായി ഇവിടെ വൈസ് ചാൻസലർ ഇല്ലാതെയാണ് ദൈനംദിന നടപടിക്രമങ്ങൾ മുന്നോട്ടുപോകുന്നത്.
ഇപ്പോൾ സർവകലാശാലയുടെ എക്സ് ഒഫിഷ്യോ ചാൻസലറായി സേവനമനുഷ്ഠിക്കുന്ന ഗവർണറിൽനിന്ന് വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം എടുത്തുകളയുന്നതായിരുന്നു ഭേദഗതി ബിൽ. നിർദിഷ്ട നീക്കം യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) നിയന്ത്രണത്തിനും വൈസ് ചാൻസലർ നിയമനങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപിത മാനദണ്ഡങ്ങൾക്കും വിരുദ്ധമാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി ഗവർണർ ആർ.എൻ. രവിയാണ് മൂന്നുവർഷം മുമ്പ് ബിൽ രാഷ്ട്രപതിയുടെ പരിഗണനക്കായി റഫർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

