You are here

മഹാരാഷ്ട്രയിൽ രാഷ്​ട്രപതി ഭരണം 

  • ഗവർണറ​ുടെ നടപടിക്കെതിരെ ശിവസേന സുപ്രീംകോടതിയിൽ

17:39 PM
12/11/2019
RAM-NATH-KOVIND

മുംബൈ: തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതമായി തുടരുന്ന മഹാരാഷ്​ട്രയില്‍ രാഷ്​ട്രപതി ഭരണം ഏര്‍പ്പെടുത്തി. വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി പിന്മാറുകയും രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ഒറ്റക്കക്ഷികളായ ശിവസേനക്കും എന്‍.സി.പിക്കും പിന്തുണക്കുന്നവരുടെ സമ്മതപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വരുകയും ചെയ്തതോടെ ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി ചൊവ്വാഴ്ച രാഷ്​ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യുകയായിരുന്നു. ഇത്​ അംഗീകരിച്ച കേന്ദ്ര മന്ത്രിസഭ  ശിപാര്‍ശ രാഷ്​ട്രപതി ഭവനിലേക്ക് അയക്കുകയും വൈകീട്ട് 5.30 ഓടെ രാഷ്​ട്രപതി  രാംനാഥ് കോവിന്ദ് അംഗീകരിക്കുകയും ചെയ്​തു.  

അതേസമയം, സർക്കാറുണ്ടാക്കാൻ തങ്ങളു​ന്നയിച്ച അവകാശവാദം തള്ളിയ ഗവർണറ​ുടെ നടപടിക്കെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. സംസ്​ഥാനത്ത്​ രാഷ്​​ട്രപതി ഭരണം ഏർപ്പെടുത്തുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ സമർപ്പിച്ച ഹരജി  സുപ്രീംകോടതി അടിയന്തരമായി കേൾക്കണമെന്ന്​ ആവശ്യപ്പെട്ടു. ഭരണഘടനയുടെ 32ാം വകുപ്പ്​ അനുസരിച്ച്​ ശിവസേന സമർപ്പിച്ച ഹരജിയിൽ ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന്​ കുറ്റപ്പെടുത്തി. ഇത്രയും ധിറുതിപിടിച്ച്​ ഗവർണർ കൈക്കൊണ്ട നടപടി 1994ലെ എസ്​.ആർ. ബൊമ്മൈ കേസിലെ വിധിക്ക്​ വിരുദ്ധമാണെന്ന്​ ഹരജിയിലുണ്ട്​. 

രാഷ്​ട്രപതി ഭരണം  പ്രഖ്യാപിച്ചതോടെ നിയമസഭ മരവിപ്പിക്കുകയാണ് ചെയ്തതെന്നും ഏതെങ്കിലും  കക്ഷിക്കോ സഖ്യത്തിനോ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കുന്ന പക്ഷം  സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാമെന്നും കേന്ദ്ര ആഭ്യന്തര  വകുപ്പ് വ്യക്തമാക്കി. ഒക്​ടോബർ 24 നാണ്​ തെരഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപിച്ചത്​. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്​ സഖ്യമായി മത്സരിച്ച ശിവസേനയും ബി.ജെ.പിയും വഴിപിരിഞ്ഞതോടെ​ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. ദേവേന്ദ്ര ഫഡ്​നാവിസി‍​​​െൻറ കാലാവധി അവസാനിച്ചതോടെ ശനിയാഴ്​ച രാത്രി മുതലാണ്​ ഗവർണർ പാർട്ടികളെ ക്ഷണിക്കാൻ തുടങ്ങിയത്​. ​ബി.ജെ.പി പിന്മാറിയതോടെ ശിവസേനയുടേതായിരുന്നു ഉൗഴം. കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന്​ സർക്കാറുണ്ടാക്കാൻ ശ്രമിച്ച സേനക്ക്​ 24 മണിക്കൂറിനകം പിന്തുണ കത്ത്​ നൽകാനായില്ല. സേന ആവശ്യപ്പെട്ടിട്ടും ഗവർണർ സാവകാശം നൽകിയുമില്ല. 

എൻ.സി.പിക്കായിരുന്നു അടുത്ത ക്ഷണം. ചൊവ്വാഴ്ച രാത്രി 8.30 വരെ സമയം നല്‍കി​. എന്നാൽ, രാവിലെ 11.30ന് എന്‍.സി.പി ഗവര്‍ണറോട് സാവകാശം തേടി. എൻ.സി.പിയുടെ അപേക്ഷ തള്ളിയ ശേഷമാണ്​ രാഷ്​ട്രപതി ഭരണത്തിന് ഗവർണർ ശിപാര്‍ശ അയച്ചത്​. അതിനിടെ, ശിവസേനയുമായി ചേർന്ന്​ സർക്കാറുണ്ടാക്കുന്നതിൽ കോൺഗ്രസും എൻ.സി.പിയും തമ്മിൽ ഇനിയും ധാരണയായില്ല. ആദ്യം സഖ്യകക്ഷിയായ എൻ.സി.പിയുമായി ചില വിഷയങ്ങളിൽ ധാരണയാകാനുണ്ടെന്നും അതിനുശേഷം മാത്രമേ ശിവസേനയുമായുള്ള വിഷയങ്ങളിലേക്ക്​ കടക്കൂ എന്നുമാണ്​ മുംബൈയിൽ എൻ.സി.പിയുമായി നടത്തിയ ചർച്ചക്കുശേഷം കോൺഗ്രസ്​ നേതാവ്​ അഹ്​മദ്​ പട്ടേൽ പറഞ്ഞത്​.

ഗവർണർക്കെതിരെ ശിവസേന സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മഹാരാഷ്​ട്രയിൽ സർക്കാറുണ്ടാക്കാൻ തങ്ങളു​ന്നയിച്ച അവകാശവാദം തള്ളിയ ഗവർണറ​ുടെ നടപടിക്കെതിരെ ശിവസേന സുപ്രീംകോടതിയിൽ. സംസ്​ഥാനത്ത്​ രാഷ്​​ട്രപതി ഭരണം ഏർപ്പെടുത്തുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ സമർപ്പിച്ച ഹരജി  സുപ്രീംകോടതി അടിയന്തിരമായി കേൾക്കണമെന്ന്​ ആവശ്യപ്പെട്ടു. 

ഭരണഘടനയുടെ 32ാം അനുഛേദം അനുസരിച്ച്​ ശിവസേന സമർപ്പിച്ച ഹരജിയിൽ ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന്​ കുറ്റപ്പെടുത്തി. ഇത്രയും ധൃതി പിടിച്ച്​ ഗവർണർ കൈകൊണ്ട നടപടി 1994ലെ എസ്​.ആർ ബൊമ്മൈ കേസിലെ വിധിക്ക്​ വിരുദ്ധമാണെന്ന്​ ഹരജിയിലുണ്ട്​്​. ഭൂരിപക്ഷം സ്വന്തം നിലക്ക്​ കണക്കാക്കുകയല്ല, അത്​ തെളിയിക്കാൻ നിയമസഭയിലാണ്​ ഗവർണർ അവസരം നൽകേണ്ടത്​. 

18 ദിവസ​ത്തിന്​ ശേഷം ബി.ജെ.പിക്ക്​ ഭൂരിപക്ഷം തെളിയിക്കാൻ 48 മണിക്കൂർ നൽകിയ ഗവർണർ ശിവസേനക്ക്​ 24 മണിക്കൂറാണ്​ നൽകിയത്​. അതിന്​ ശേഷം എൻ.സി.പിക്ക്​ 24 മണിക്കൂർ സമയം നൽകിയിരുന്നുവെങ്കിലും ആ സമയ പരിധി തികയും മു​െമ്പ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തി. 

ഗവർണറുടെ ശിപാർശയിലേക്ക്​ നയിച്ചത്​
ഒ​ക്​​ടോ​ബ​ർ 24 നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ സ​ഖ്യ​മാ​യി മ​ത്സ​രി​ച്ച ശി​വ​സേ​ന​യും ബി.​ജെ.​പി​യും വ​ഴി​പി​രി​ഞ്ഞ​തോ​ടെ​ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സി‍​െൻറ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ ശ​നി​യാ​ഴ്​​ച രാ​ത്രി​മു​ത​ലാ​ണ്​ ഗ​വ​ർ​ണ​ർ പാ​ർ​ട്ടി​ക​ളെ ക്ഷ​ണി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

​ബി.​ജെ.​പി പി​ന്മാ​റി​യ​തോ​ടെ ശി​വ​സേ​ന​യു​ടേ​താ​യി​രു​ന്നു ഉൗ​ഴം. കോ​ൺ​ഗ്ര​സും എ​ൻ.​സി.​പി​യു​മാ​യി ചേ​ർ​ന്ന്​ സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച സേ​ന​ക്ക്​ 24 മ​ണി​ക്കൂ​റി​ന​കം പി​ന്തു​ണ ക​ത്ത്​ ന​ൽ​കാ​നാ​യി​ല്ല. സേ​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഗ​വ​ർ​ണ​ർ സാ​വ​കാ​ശം ന​ൽ​കി​യു​മി​ല്ല. എ​ൻ.​സി.​പി​ക്കാ​യി​രു​ന്നു അ​ടു​ത്ത ക്ഷ​ണം. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30 വ​രെ സ​മ​യം ന​ല്‍കി. എ​ന്നാ​ൽ, രാ​വി​ലെ 11.30ന് ​എ​ന്‍.​സി.​പി ഗ​വ​ര്‍ണ​റോ​ട് സാ​വ​കാ​ശം തേ​ടി. എ​ൻ.​സി.​പി​യു​ടെ അ​പേ​ക്ഷ ത​ള്ളി​യ ശേ​ഷ​മാ​ണ്​ രാ​ഷ്​​ട്ര​പ​തി ഭ​ര​ണ​ത്തി​ന് ഗ​വ​ർ​ണ​ർ ശി​പാ​ര്‍ശ അ​യ​ച്ച​ത്.
 

Loading...
COMMENTS