Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ്​: പവൻ...

നിർഭയ കേസ്​: പവൻ ഗുപ്​തയുടെ ദയാഹരജി തള്ളി

text_fields
bookmark_border
നിർഭയ കേസ്​: പവൻ ഗുപ്​തയുടെ ദയാഹരജി തള്ളി
cancel

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ കാത്തുകഴിയുന്ന നാല്​ പ്രതികളിലൊരാളായ പവൻ ഗുപ്​ത സമർപ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളി. സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹരജി തള്ളിയതിന് പിന്നാലെ നൽകിയ ദയാഹരജിയാണ്​ രാഷ്​ട്രപതി രാംനാഥ് ​ കോവിന്ദ്​ തള്ളിയത്​. വധശിക്ഷ വിധിക്കപ്പെട്ടവരിൽ ദയാഹരജി സമർപ്പിച്ച അവസാന വ്യക്തിയായിരുന്നു പവൻ ഗുപ്​ത. ഇ​തോടെ കേസിലെ നാല്​ പ്രതികളുടെ ദയാഹരജിയിലും രാഷ്​ട്രപതി തീരുമാനമെടുത്തു കഴിഞ്ഞു.

ജസ്​റ്റിസ്​ എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ചയാണ്​ പവൻഗുപ്തയുടെ തിരുത്തൽ ഹരജി​ തള്ളിയത്​​. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടത്. ഇത് തള്ളിയതിന് പിന്നാലെയാണ് ദയാഹരജി നൽകിയത്. പ്രതികളുടെ വധശിക്ഷ സ്​റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു.

കേസിലെ മറ്റു മൂന്നു പ്രതികളുടെയും ദയാഹരജി നേരത്തേ രാഷ്​ട്രപതി തള്ളിയിരുന്നു. ഇതിനെതിരെ മുകേഷും വിനയ്​ ശർമയും കോടതിയെ സമീപിച്ചിരുന്നു. ഇതും തള്ളി. എന്നാൽ അക്ഷയ്​ കുമാർ ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല.

Show Full Article
TAGS:nirbhaya case pawan gupta president mercy petition india news malayalam news 
News Summary - President rejects mercy petition of Nirbhaya convict Pawan Gupta -india news
Next Story