ന്യൂഡൽഹി: പുതു തലമുറ ഗാന്ധിജിയെ കണ്ടെത്താൻ ശ്രമിക്കുന്നതിൽ അഭിമാനിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തെ പൗരന്മാരായതിനാൽ ഇന്ത്യൻ യുവത അഭിമാനിക്കണം. മഹാത്മ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര സമരത്തിെൻറ മുന്നിൽനിന്ന് വഴികാട്ടിയായതിൽ അഭിമാനിക്കുന്നു. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള അദ്ദേഹത്തിെൻറ അന്വേഷണം നമ്മുടെ റിപപ്ലിക് മന്ത്രമാകുന്നതായും അദ്ദേഹം പറഞ്ഞു. 74ാമത് സ്വാതന്ത്രദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് നിയന്ത്രണത്തിൽ രാജ്യം മികച്ച മാതൃക സൃഷ്ടിക്കുന്നു. നിരവധി പേരുടെ ജീവൻ രക്ഷിക്കാനായി. ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പൊലീസ് എന്നിവർ വലിയ സേവനം കാഴ്ചവെക്കുന്നു. കോവിഡിനെതിരായ യുദ്ധം ജയിക്കാനാകുമെന്നും രാഷ്ട്രപതി പറഞ്ഞു.