Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരം; വിദഗ്ധ പരിശോധനക്കായി എയിംസിൽ പ്രവേശിപ്പിക്കും
text_fieldsbookmark_border
ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ആരോഗ്യനില തൃപ്തികരം. കൂടുതൽ ആരോഗ്യപരിശോധനക്കായി ആർമി റിസർച്ച് ആനഡ് റെഫറൽ ആശുപത്രിയിൽനിന്ന് ഡൽഹി എയിംസിലേക്ക് മാറ്റിയേക്കും.
വെള്ളിയാഴ്ച രാവിലെ ആരോഗ്യ പരിശോധനക്കായി സൈനിക ആശുപത്രിയിെലത്തിയ രാഷ്ട്രപതിക്ക് നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ പരിശോധനക്കായി ഡൽഹി എയിംസിലേക്ക് റഫർ ചെയ്തതായും ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

