Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്രാമങ്ങളിൽ അതിവേഗ...

ഗ്രാമങ്ങളിൽ അതിവേഗ ഇന്‍റർനെറ്റ് സേവനം; നയം വികസനത്തിനെന്ന്​​ രാഷ്​ട്രപതി

text_fields
bookmark_border
kovind
cancel

ന്യൂഡൽഹി: സ്വയംസഹായ സംഘങ്ങൾക്ക്​ കേന്ദ്രസർക്കാർ മുൻതൂക്കം നൽകുമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും രാഷ്​ട്രപതി രാംനാഥ് കോവിന്ദ്. പുതിയ ഇന്ത്യയുടെ നിർമാണത്തിന്​ 2018 നിർണായകമാണ്​. കേന്ദ്രസർക്കാർ നയം വികസനത്തിനാണ്. രണ്ടര ലക്ഷം ഗ്രാമങ്ങളിൽ അതിവേഗ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുമെന്നും രാഷ്​ട്രപതി വ്യക്തമാക്കി. ബ​ജ​റ്റ്​ സ​മ്മേ​ള​നത്തിന് തുടക്കം കുറിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളുടെ സംയുക്ത സമ്മേളനത്തിൽ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ം നടത്തുകയായിരുന്നു രാംനാഥ് കോവിന്ദ്. 

2018 ഇന്ത്യയുടെ വർഷമാണ്. ഈ യാത്രയിൽ മുഴുവൻ അംഗങ്ങളും നിർണായക പങ്കു വഹിക്കുമെന്നാണ് കരുതുന്നതെന്ന് പ്രസംഗത്തിൽ രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ബാബാ സാഹേബ് അംബേദ്കർ പറയാറുണ്ടായിരുന്നുവെന്നും രാഷ്ട്രപതി ഒാർമിപ്പിച്ചു. 

മുത്തലാഖ്​ ബിൽ ​േകന്ദ്രസർക്കാർ പാസാക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായി രാഷ്​ട്രപതി പറഞ്ഞു​. മുസ്‌ലിം വനിതകളെ വിമോചിപ്പിക്കുന്നതിനുള്ള അവസരമാണ് കൈവിന്നിരിക്കുന്നത്. മുസ്​ലിം വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നതെന്നും രാംനാഥ് കോവിന്ദ് ചൂണ്ടിക്കാട്ടി. 

നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന്:

 • കുട്ടികളിൽ സംരഭകത്വം വളർത്താൻ അടൽ ഇന്ന​േവഷൻ മിഷൻ
 • 2.5 ലക്ഷം ഗ്രാമങ്ങളിൽ അത​ിവേഗ ഇൻറർനെറ്റ്​ സൗകര്യം
 • കുറഞ്ഞ നിരക്കിൽ ചികിത്സാ സൗകര്യം
 • 80 ലക്ഷം പേർക്ക്​ അടൽ പെൻഷ​​​​​​​ൻ ലഭ്യമാക്കും
 • മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിന്​ പ്രത്യേക കരുതൽ 
 • ഭാരത്​ മാല പദ്ധതിക്ക്​ 5.3 ലക്ഷം കോടി രുപ
 • ജലസേചന സൗകര്യം വികസിപ്പിക്കും 
 • വിദ്യാഭ്യാസം ആധുനികവൽകരിക്കും
 • 2022ൽ എല്ലാവർക്കും വീടെന്നതാണ്​ സർക്കാറി​​​​​​​​​​​െൻറ ലക്ഷ്യം 
 • കായിക രംഗത്ത്​ ഇന്ത്യയെ ആഗോളതലത്തിലെത്തിക്കും 
 • അടിസ്​ഥാന സൗകര്യങ്ങൾ വികസിപ്പിക്കും
 • പാവപ്പെട്ടവർക്ക്​ ലഭിക്കുന്ന രീതിയിൽ ഇൻഷുറൻസ്​ സ്​കീമുകൾ നടപ്പാക്കി​
 • ജോലി ചെയ്യുന്ന സ്​ത്രീകളുടെ പ്രസവാവതി 26 ആഴ്​ചയാക്കി പാർലമ​​​​െൻറ്​ ബിൽ പാസാക്കി
 • പ്രധാനമന്ത്രി ജൻ ഒൗഷധി കേന്ദ്രം വഴി 800തരം മരുന്നുകൾ ന്യായവിലയിൽ പാവപ്പെട്ടവരിൽ എത്തിച്ചു. 
 • രാജ്യത്താകമാനം 3000ത്തോളം ജൻ ഒൗഷധി കേന്ദ്രങ്ങൾ സ്​ഥാപിച്ചു
 • ന്യൂനപക്ഷങ്ങളുടെ ശാക്​തീകരണത്തിനായി കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധം
 • ഡിജിറ്റൽ സാ​േങ്കതിക വിദ്യകൾക്ക്​ ഉൗന്നൽ
 • തൊഴിലാളിക​ളുടെ കുറഞ്ഞ വേതനം 40 ശതമാനത്തിലധികം സർക്കാർ വർധിപ്പിച്ചു
 • ഉന്നത വിദ്യാഭ്യാസ മേഖല ശക്​തിപ്പെടുത്താൻ സർകാർ പ്രതിജ്ഞാബദ്ധം
 • ദീൻദയാൽ ഉപാദ്യായ യോജന വഴി ജീവൻരക്ഷാ മരുന്നുകളും ശസ്​ത്രക്രിയാ വസ്​തുക്കളും വിലക്കിഴിവിൽ നൽകുന്നു
 • പ്രധാനമന്ത്രി ഗ്രാം സഡക്​ യോജന പദ്ധതി വഴി ഗ്രാമങ്ങളിലെ റോഡുകൾ മികവുറ്റതാക്കി
 • ഗ്രാം സഡക്​ യോജന പദ്ധതി വഴി ഗ്രാമങ്ങളെ പരസ്​പരം ബന്ധിപ്പിച്ചു
 • പ്രധാനമന്ത്രി ഫസൽ ഭീമായോജന വഴി കർഷകർക്ക്​ താങ്ങാവുന്ന വിധത്തിലുള്ള വിള ഇൻഷുറൻസും റാബി,​ ഖാരിഫ്​ വിള പദ്ധതിയുടെ കീഴിൽ 5.71 കോടി കർഷകർക്ക്​ ഉപകാരപ്രദമായി
 • ഭീം ആപ്പ്​, ഉമങ്​ ആപ്പ്​ തുടങ്ങിയ ആപ്ലിക്കേഷനുകൾ ജനങ്ങൾക്ക്​ ഉപകാരപ്പെട്ടു. ഡിജിറ്റൽ ഇടപാടുകൾക്ക്​ ഭീം ആപ്പും ഉമങ്​ ആപ്പ്​ വഴി 100ൽ അധികം പൊതുസേവനങ്ങൾ ലഭ്യമാക്കി. 
 • ഇടനിലക്കാരെ ഒഴിവാക്കി പാവപ്പെട്ടവർക്ക്​ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആധാർ സഹായിച്ചു
 • സർക്കാറിന്‍റെ നയങ്ങളും കർഷകരുടെ കഠിനാധ്വാനവും ചേർന്നതി​​​​െൻറ ഫലമായി 275 ദശലക്ഷം ടണ്ണിലധികം ധാന്യങ്ങൾ, 300 ദശലക്ഷം ഹോട്ടികൾച്ചർ ഉൽപന്നങ്ങളും വിളവെടുത്തു
 • രാജ്യത്തിലെ ഉൗർജ ഉപഭോഗം കണക്കുകൂട്ടിയതിലും വർധിച്ചതി​​​​െൻറ ഫലമായി ഉൗർജ ഇറക്കുമതിക്കാരായി നാം മാറി. വൺ നേഷൻ വൺ ഗ്രിഡ്​ പദ്ധതിയിലൂടെ സംസ്​ഥാനങ്ങളിൽ കുറഞ്ഞ വിലക്ക്​ വൈദ്യുതി വിതരണം ചെയ്യാവുന്നതാണ്​.

റിപബ്ലിക്​ ദിനത്തിൽ രാജ്യത്തി​​​​െൻറ അതിഥികളായി 10 ആസിയാൻ നേതാക്കൾ വന്നു. ഇന്ത്യൻ തത്വമായ വസുധൈവ കുടുംബമാണ്​ അത്​ ഒാർമപ്പെടുത്തിയത്​. മനുഷ്യകുലത്തിനുള്ള സേവനം ഇന്ത്യയുടെ ചരിത്രത്തി​​​​െൻറ ഭാഗമാണ്​. മറ്റ്​ രാജ്യങ്ങൾക്ക്​ പ്രശ്​നങ്ങൾ വരു​േമ്പാൾ ആദ്യം പ്രതികരിക്കുന്നത്​ ഇന്ത്യയാണ്​. പെട്ടെന്ന്​ വാണിജ്യം നടത്താവുന്ന രാജ്യങ്ങളിൽ 142മതായിരുന്ന ഇന്ത്യ നില മെച്ചപ്പെടുത്തി 100ലെത്തി.
പുതിയ ഇന്ത്യ എന്ന ലക്ഷ്യം 130 കോടി ജനങ്ങളുടേതാ​ണ്​. അല്ലാതെ ഒരു രാഷ്​ട്രീയ പാർട്ടിയുടേയൊ സംഘടനയുടെയോ സ്വപ്​നമല്ല. ഇൗ ലക്ഷ്യത്തിനായി നമുക്ക്​ ഒരുമിച്ച്​ പ്രവർത്തിക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.

മോ​ദി സ​ർ​ക്കാ​റി​​​​​​​​​​​​​​െൻറ അ​വ​സാ​ന​ത്തെ സ​മ്പൂ​ർ​ണ ബ​ജ​റ്റ്​ ഫെ​ബ്രു​വ​രി ഒ​ന്നി​നാണ്​ അ​വ​ത​രി​പ്പി​ക്കുക. ര​ണ്ടു​ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന പാ​ർ​ല​മ​​​െൻറ്​ സ​മ്മേ​ള​ന​ത്തി​​​​െൻറ ആ​ദ്യ​ഘ​ട്ടം ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന്​​ അ​വ​സാ​നി​ക്കും. മാ​ർ​ച്ച്​ അ​ഞ്ച്​ മു​ത​ൽ ഏ​പ്രി​ൽ ആ​റു​വ​രെ​യാ​ണ്​ ര​ണ്ടാം ഘ​ട്ടം. 

Show Full Article
TAGS:President Ram Nath Kovind Budget Session address to Parliament india news malayalam news 
News Summary - President Ram Nath Kovind addressing Parliament both the Houses -India news
Next Story