ഭരണസ്ഥിരത ഉറപ്പിക്കും, നയപരമായ സ്തംഭനം തടയും; ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ പിന്താങ്ങി രാഷ്ട്രപതി
text_fieldsന്യൂഡൽഹി: ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ പിന്തുണച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. തെരഞ്ഞെടുപ്പുകൾ ഒന്നിപ്പിക്കുന്നത് മൂലം ഭരണസ്ഥിരത ഉറപ്പാക്കുമെന്നും സാമ്പത്തിക ബാധ്യത കുറക്കുമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി വ്യക്തമാക്കി.
ഒറ്റ തെരഞ്ഞെടുപ്പ്‍ വരുന്നതോടെ രാജ്യത്ത് നയവ്യത്യാസം ഇല്ലാതാകും. സാമ്പത്തിക ലാഭം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ഉണ്ടാകുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് സംയുക്ത പാർലമെന്റി സമിതിയുടെ പരിഗണനയിൽ ഇരിക്കെയാണ് രാഷ്ട്രപതി പിന്തുണയുമായെത്തിയത്.
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ രാജ്യത്തിൻ്റെ ധാർമികതയിൽ ആഴത്തിൽ വേരൂന്നിയതെങ്ങനെയെന്നും രാഷ്ട്രപതി പ്രസംഗത്തിൽ സൂചിപ്പിച്ചു.
''ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ കൂട്ടായ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറയാണ് ഭരണഘടന. ഒരു കുടുംബമെന്ന നിലയിൽ അത് നമ്മളെ ബന്ധിപ്പിക്കുന്നു. സഹസ്രാബ്ദങ്ങളായി പൗര ധർമങ്ങൾ നമ്മുടെ ധാർമികതയുടെ ഭാഗമായതിനാൽ ഭരണഘടന ഒരു ജീവനുള്ള രേഖയായി മാറിയിരിക്കുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ എല്ലായ്പ്പോഴും നമ്മുടെ നാഗരിക പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതകളിൽ ഒന്നാണ് ഇന്ത്യയിലേത്. അറിവിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമായിരുന്ന ഇന്ത്യ ഒരു കാലത്ത് ലോകത്ത് പ്രസിദ്ധമായിരുന്നു''-രാഷ്ട്രപതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

