Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ ചിന്തകനടക്കം നാലുപേർ രാജ്യസഭയിലേക്ക്​

text_fields
bookmark_border
ആർ.എസ്​.എസ്​ ചിന്തകനടക്കം നാലുപേർ രാജ്യസഭയിലേക്ക്​
cancel

ന്യൂഡൽഹി: രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ നാലു​ പേരെ പുതുതായി രാജ്യസഭയിലേക്ക്​ നാമനിർദേശം ചെയ്​തു. ദലിത്​ കർഷക  നേതാവായ രാം ഷക്കാൽ, ആർ.എസ്​.എസ്​ ചിന്തകനും എഴുത്തുകാരനുമായ രാകേഷ്​ സിൻഹ, ശിൽപി രഘുനാഥ്​ മോഹാപാത്ര, നർത്തകി സോനാൽ മാൻസിങ്​ എന്നിവരെയാണ്​ രാഷ്​ട്രപതി പുതുതായി രാജ്യസഭയിലേക്ക്​ നാമനിർദേശം ചെയ്​തത്​. ഇന്ത്യൻ ഭരണഘടനയിലെ 80(3) വകുപ്പ്​ പ്രകാരം വിവിധ മേഖലകളിൽ കഴിവ്​ തെളിയിച്ച 12 പേരെ രാഷ്​ട്രപതിക്ക്​ നാമനിർദേശം ചെയ്യാം.

ക്രിക്കറ്റ്​ താരം സചിൻ തെൻഡുൽക്കർ, നടി രേഖ, വ്യവസായി അനു അഗഹ, അഭിഭാഷകൻ കെ.പർസാറൻ എന്നിവരുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ്​ രാഷ്​ട്രപതി പുതിയ പേരുകൾ നാമനിർദേശം ചെയ്​തത്​.

ഉത്തർപ്രദശിൽ നിന്നുള്ള ദലിത്​ നേതാവാണ്​ രാം ഷകാൽ. കർഷകരുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്​നങ്ങളിൽ അദ്ദേഹം സജീവമായി ഇടപ്പെട്ടിരുന്നു. യു.പിയിൽ നിന്ന്​ മൂന്ന്​ തവണ എം.പിയായിട്ടുണ്ട്​. ഡൽഹി സർവകലാശാലക്ക്​ കീഴിലെ മോത്തിലാൽ ​നെഹ്​റു കോളജിലെ അധ്യാപകനാണ്​ രാകേഷ്​ സിൻഹ. നിലവിൽ ഇന്ത്യൻ സാമൂഹികപഠന കേന്ദ്രത്തിൽ അംഗവുമാണ്.​ 

അന്താരാഷ്​ട്ര തലത്തിൽ അറിയ​പ്പെടുന്ന ശിൽപികളിലൊരാളാണ്​ രഘുനാഥ്​ മൊഹാപാത്ര. പുരിയിലെ ജഗനാഥ ക്ഷേത്രത്തിലെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട്​. ആറ്​ പതിറ്റാണ്ടായി ഭരതനാട്യം, ഒഡീസി നൃത്ത രംഗത്ത്​ സജീവമാണ്​ സോണാൽ മാൻസിങ്​. ഡൽഹിയിലെ സ​​​​െൻറർ ഫോർ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിന്​ തുടക്കം കുറിച്ചത്​ സോണാലിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentRajya Sabharam nath kovindmalayalam news
News Summary - President Nominates Ram Shakal, Raghunath Mohapatra, Sonal Mansingh, Rakesh Sinha to Rajya Sabha-india news
Next Story