യൂറോപ്യൻ സന്ദർശനത്തിന് തുടക്കമിട്ട് രാഷ്ട്രപതി; മോൾഡോവ, നോർത്ത് മാസിഡോണിയ, റൊമാനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും
text_fieldsന്യൂഡൽഹി: വ്യാപാരം, സാങ്കേതികവിദ്യ ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള സമ്പർക്കം വർധിപ്പിക്കാനുമായി രാഷ്ട്രപതി ദ്രൗപദി മുർമു മോൾഡോവ, നോർത്ത് മാസിഡോണിയ, റുമേനിയ എന്നീ മൂന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചു.
തിങ്കളാഴ്ച രാഷ്ട്രപതി മോൾഡോവയാണ് സന്ദർശിക്കുന്നത്. ഒരു ഇന്ത്യൻ രാഷ്ട്രപതി മോൾഡോവയും നോർത്ത് മാസിഡോണിയയും സന്ദർശിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് റുമേനിയ സന്ദർശിക്കുന്നതെന്നും രാഷ്ട്രപതിഭവൻ എക്സിൽ കുറിച്ചു.മോൾഡോവൻ പ്രസിഡന്റ് മയ്യ സന്ദുവുമായി രാഷ്ട്രപതി പ്രതിനിധിതല ചർച്ചകൾ നടത്തും. പാർലമെന്റ് പ്രസിഡന്റ് ഇഗോർ ഗ്രോസുവുമായി കൂടിക്കാഴ്ച നടത്തും.
മോൾഡോവ-ഇന്ത്യ പാർലമെന്ററി ഫ്രണ്ട്ഷിപ് ഗ്രൂപ് അംഗങ്ങളുമായുള്ള ആശയവിനിമയം, ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യൽ, ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ച എന്നിവയും രാഷ്ട്രപതിയുടെ മോൾഡോവയിലെ പരിപാടികളിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

