Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവർണർമാരുടെ 51ാം സമ്മേളനം നാളെ ഡൽഹിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: വ്യാഴാഴ്ച രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ഗവർണർമാരുടേയും ലെഫ്റ്റനൻറ് ഗവർണർമാരുടേയും സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷത വഹിക്കും. ഗവർണർമാരുടെ 51ാം സമ്മേളനമാണ് നാളെ നടക്കുന്നത്.
സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഗവർണർമാർക്കും ലെഫ്റ്റനൻറ് ഗവർണർമാർക്കും പുറമെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
ഗവർണർമാരുടെ സമ്മേളനം വർഷങ്ങളായി രാജ്യത്ത് നടന്നു വരുന്നതാണ്. രാംനാഥ് കോവിന്ദ് അധ്യക്ഷത വഹിക്കുന്ന നാലമത്തെ സമ്മേളനമാണ് നാളെ രാഷ്ട്രപതി ഭവനിൽ നടക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

