Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
President Kovind gives his assent for 3 farm bills passed by Parliament
cancel
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രപതി...

രാഷ്​ട്രപതി ഒപ്പുവെച്ചു; കാർഷിക ബിൽ നിയമമായി

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ അ​ല​യ​ടി​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​വും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​വും വ​ക​വെ​ക്കാ​തെ പാർലമെൻറ്​ പാസാക്കിയ കാർഷിക ബിൽ രാഷ്​ട്രപതി ഒപ്പുവെച്ചു. ഇരു സഭകളും പാസാക്കിയ മൂന്ന്​ ബില്ലുകളാണ്​ രാഷ്​ട്രപതി രാം നാഥ്​​ കോവിന്ദ്​ നിയമമാക്കി വി​ജ്​​ഞാ​പ​നം ചെ​യ്തത്​.

കാ​ർ​ഷി​കോ​ൽ​പ​ന്ന വി​പ​ണ​ന പ്രോ​ത്സാ​ഹ​ന ബി​ൽ 2020, ക​ർ​ഷ​ക ശാ​ക്​​തീ​ക​ര​ണ സേ​വ​ന ബി​ൽ 2020, അവശ്യസാധന (ഭേതഗതി) ബിൽ 2020 എ​ന്നി​വ​യാ​ണ്​ രാഷ്​ട്രപതി സ്​ഥിരനിയമമാക്കിയത്​. വി​ശ​ദ പ​രി​ശോ​ധ​ന കൂ​ടാ​തെ തി​ര​ക്കി​ട്ട്​ ബി​ല്ലുകൾ ഇരു സഭകളിലും പാ​സാ​ക്കി​യ​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉയർന്നിരുന്നു. എൻ.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ മന്ത്രി രാജിവെക്കുകയും പാർട്ടി മുന്നണി വിടുകയും ചെയ്​തിരുന്നു.

ബി.ജെ.പിക്ക്​ വൻ ഭൂരിപക്ഷമുള്ള ലോക്​സഭയിൽ ബിൽ അനായാസം പാസായിരുന്നു. എന്നാൽ, ​ഭ​ര​ണ​പ​ക്ഷ​ത്തി​ന്​ വ്യ​ക്​​ത​മാ​യ ഭൂ​രി​പ​ക്ഷം അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത രാജ്യസ​ഭ​യി​ൽ ​ബി​ൽ പാ​സാ​ക്കാ​ൻ വോ​​ട്ടെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ​ത്​ വൻ എതിർപ്പുണ്ടാക്കി.

രാജ്യസഭയിൽ അ​സാ​ധാ​ര​ണ​വും നാ​ട​കീ​യ​വു​മാ​യ രം​ഗ​ങ്ങ​ളാ​യിരുന്നു​ അ​ര​ങ്ങേ​റി​യ​ിരുന്നത്​. വി​വാ​ദ ബി​ല്ലു​ക​ളും പാ​ർ​ല​മെൻറ്​ രേ​ഖ​ക​ളും സ​ഭ​യി​ൽ കീ​റി​യെ​റി​യുകയും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഡ​റി​ക്​ ഒ​ബ്രി​യ​ൻ സ​ഭ​യു​ടെ റൂ​ൾ​ബു​ക്ക്​ വ​ലി​ച്ചു​കീ​റി ഉ​പാ​ധ്യ​ക്ഷ​െൻറ മു​ഖ​ത്തെ​റിയുകയും ചെയ്​തിരുന്നു.

ചെ​റു​കി​ട ഇ​ട​ത്ത​രം ക​ർ​ഷ​ക​രു​ടെ ജീ​വ​നോ​പാ​ധി ത​ക​ർ​ക്കു​ന്നതാണ്​ ബിൽ എന്നാണ്​ വിമർശനം. ക​രാ​ർ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ച്ച്, ഗ്രാ​മ​ച്ച​ന്ത​ക​ളും മി​നി​മം താ​ങ്ങു​വി​ല​യും അ​പ്ര​സ​ക്​​ത​മാ​ക്കി, കോ​ർ​പ​റേ​റ്റു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്​ കാ​ർ​ഷി​ക മേ​ഖ​ല​യെ ന​യി​ക്കാ​ൻ വ​ഴി​വെ​ക്കു​ന്ന​താ​ണ്​ ബി​ല്ലു​ക​ളെ​ന്ന ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ്​ നി​ല​നി​ൽ​ക്കു​ന്ന​ത്. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഇപ്പോഴും തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram nath kovundFarm Billfarmers bill
News Summary - President Kovind gives his assent for 3 farm bills passed by Parliament
Next Story