Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​യാത്രകളും വിരുന്നും...

​യാത്രകളും വിരുന്നും കുറക്കും; ചെലവ്​ ചുരുക്കൽ നടപടിയുമായി രാഷ്​ട്രപതി

text_fields
bookmark_border
ramnath-kovind
cancel

ന്യൂഡൽഹി: ​കോവിഡ് പ്രതിരോധ ഫണ്ടിലേക്ക്​ കൂടുതൽ പണം നൽകാൻ ചെലവു ചുരുക്കൽ നടപടികൾ ആവിഷ്​കരിച്ച്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. യാത്രകൾ, ഔദ്യോഗിക വിരുന്നുകൾ എന്നിവക്കുള്ള ചെലവ്​ ഗണ്യമായി കുറക്കും. ഒരു വർഷത്തേക്ക്​ ​ശമ്പളത്തി​​​െൻറ 30 ശതമാനം കോവിഡ്​ പ്രതിരോധ ഫണ്ടിലേക്ക് നൽകുമെന്നും രാഷ്ട്രപതി പ്രസ്​താവനയിൽ അറിയിച്ച​ു​. മാർച്ച്​ മാസത്തെ ശമ്പളം മുഴുവനായും രാഷ്​ട്രപതി പ്രധാനമന്ത്രിയുടെ പി.എം കെയേഴ്​സിലേക്ക്​ നൽകിയിരുന്നു. 

ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഒൗദ്യോഗിക പരിപാടികൾക്കായി ആഡംബര വാഹനം ഉപയോഗിക്കില്ല. രാഷ്​ട്രപതി ഭവനിൽ ഓഫീസ്​ സ്​റ്റേഷനറി സാധനങ്ങൾ, ഇന്ധനം എന്നിവയുടെ ഉപയോഗം കുറക്കും. സ്വാശ്രയ ഇന്ത്യയെന്ന സർക്കാറി​​​െൻറ ആശയം സാക്ഷാത്കരിക്കുന്നതിനും പകർച്ചവ്യാധിയോട് പോരാടുന്നതിനുമായി എല്ലാവരും കൈകോർക്കണം. രാജ്യത്തി​​​െൻറ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ചെറുതും പ്രധാനപ്പെട്ടതുമായ സംഭാവനയാണ്​ ചെലവുചുരുക്കൽ നടപടിയെന്നും രാഷ്​ട്രപതി പ്രസ്​താവനയിൽ പറയുന്നു. 

പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എം.പിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറക്കാൻ ​േകന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. രാഷ്​ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവര്‍ ശമ്പളത്തി​​​െൻറ 30 ശതമാനം നൽകാൻ സ്വമേധായ തീരുമാന​െമടുക്കുകയായിരുന്നു. കോവിഡ്​ വ്യാപനത്തി​​​െൻറ പശ്ചാത്തലത്തിൽ മുഴുവൻ ഗവര്‍ണര്‍മാരുടെയും എം.പിമാരുടെയും ശമ്പളം കുറക്കാനും തീരുമാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salaryindia newsPresident KovindCovid 19
News Summary - President Kovind to forego 30 per cent of his salary for a year in view of COVID-19 crisis - India news
Next Story