രാഷ്ട്രപതി തെരഞ്ഞെടുപ്പ്; പത്രികകൾ ഏഴായി
text_fieldsന്യൂഡൽഹി: ജൂലൈ 17ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇതിനകം ഏഴു പേർ പത്രിക നൽകി. ബുധനാഴ്ചയാണ് പത്രിക സമർപ്പണം തുടങ്ങിയത്. ഡൽഹി സ്വദേശിയായ ജീവൻ കുമാർ മിത്തൽ ആണ് വ്യാഴാഴ്ച പത്രിക സമർപ്പിച്ചത്. പത്രിക നൽകിയ ഏഴു പേരിൽ അഞ്ചു പേരും ഇതോടൊപ്പം ആവശ്യമായ 15,000 രൂപ കെട്ടിവെച്ചിട്ടില്ല. നിർബന്ധമായും വേണ്ട 100 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും നാമനിർദേശം ചെയ്യുന്ന 50 പേരുടെയും പിന്താങ്ങുന്നവരുടെയും പിന്തുണയും ഇവർക്കില്ല. ഇൗ സാഹചര്യത്തിൽ ഏഴു പത്രികകളും തള്ളാനാണ് സാധ്യത. ജൂൺ 28 വരെ പത്രിക സമർപ്പിക്കാം.
