നാവികസേന അന്തർവാഹിനിയിൽ യാത്രചെയ്ത് രാഷ്ട്രപതി
text_fieldsരാഷ്ട്രപതി ദ്രൗപദി മുർമു അന്തർവാഹിനി ഐ.എൻ.എസ് വാഗ്ഷീറിൽ
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ കരുത്ത് നേരിട്ടറിയാൻ അന്തർവാഹിനി യാത്ര നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. കാർവാർ നാവിക താവളത്തിൽനിന്ന് പടിഞ്ഞാറൻ കടൽതീരത്ത് ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ അന്തർവാഹിനിയായ ഐ.എൻ.എസ് വാഗ്ഷീറിലായിരുന്നു രാഷ്ട്രപതിയുടെ യാത്ര.
സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാഷ്ട്രപതി നാവിക യൂനിഫോം ധരിച്ചാണ് എത്തിയത്. നാവികസേനയുടെ അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. 2006ൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം അന്തർവാഹിനി യാത്ര നടത്തിയിരുന്നു.
പി 75 സ്കോർപീൻ പദ്ധതിയിലെ ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയാണ് ഐ.എൻ.എസ് വാഗ്ഷീർ. ലോകത്തിലെ ഏറ്റവും നിശ്ശബ്ദവും വൈവിധ്യപൂർണവുമായ ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികളിൽ ഒന്നാണിതെന്ന് നാവികസേന ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

