Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജന്തർമന്തറിലെ...

ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധം: സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണം -ഡൽഹി ഹൈകോടതി

text_fields
bookmark_border
ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധം: സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണം -ഡൽഹി ഹൈകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നും ഡ​ൽ​ഹി പൊ​ലീ​സി​നും നോ​ട്ടീ​സ് അ​യ​ച്ച് ഡ​ൽ​ഹി ഹൈ​കോ​ട​തി. സം​ഭ​വ​ത്തി​ൽ നാ​ലാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ ചീ​ഫ് ജ​സ്റ്റി​സ് ദേ​വേ​ന്ദ്ര കു​മാ​ർ ഉ​പാ​ധ്യാ​യ, ജ​സ്റ്റി​സ് തേ​ജ​സ് ക​രി​യ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. സം​ഭ​വ​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും വ​ഡി​യോ തെ​ളി​വു​ക​ളും കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കാ​നും കോ​ട​തി പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. കേ​സ് സെ​പ്റ്റം​ബ​ർ 11ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ പൊ​ലീ​സ് അ​നാ​വ​ശ്യ​വും ക്രൂ​ര​വു​മാ​യ ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്ന് ഹ​ര​ജി​ക്കാ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ എ​ൻ. ഹ​രി​ഹ​ര​ൻ, വി​കാ​സ് സി​ങ്, ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ വാ​ദി​ച്ചു. ആ​ണി​ത​റ​ച്ച ലാ​ത്തി​ക​ൾ, ഇ​ല​ക്ട്രി​ക് ബ​റ്റ​ണു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സ് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും വ​നി​താ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നും അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധ​ക്കാ​ർ അ​ക്ര​മാ​സ​ക്ത​രാ​യെ​ന്നും ക​ല്ലെ​റി​ഞ്ഞെ​ന്നും ഡ​ൽ​ഹി പൊ​ലീ​സി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജു വാ​ദി​ച്ചു. ഹ​ര​ജി​ക​ൾ പ്ര​ശ​സ്തി​ക്ക് വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. എ​ന്നാ​ൽ, കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണോ പൊ​ലീ​സ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ഹൈ​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtCCTVJantar Mantar
News Summary - Preserve Jantar Mantar CCTV
Next Story