Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയിലേക്ക് പോകാൻ...

ബി.ജെ.പിയിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന കൗരവരുടെ ലിസ്റ്റ് തയ്യാറാക്കണമെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
ബി.ജെ.പിയിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന കൗരവരുടെ ലിസ്റ്റ് തയ്യാറാക്കണമെന്ന് രാഹുൽ ഗാന്ധി
cancel

ഗുജറാത്തിലെ കോൺഗ്രസ് പാർട്ടിയിലെ കൗരവരുടെ ലിസ്റ്റ് തയ്യാറാക്കി ഉടൻ സമർപ്പിക്കണമെന്ന് നേതാക്കൾക്ക് നിർദേശം നൽകി രാഹുൽ ഗാന്ധി. വെറുതെ ഓഫീസുകളിൽ എ.സിയിൽ ഇരുന്ന് ഒന്നും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുന്ന നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കണമെന്നാണ് രാഹുൽ ഗാന്ധി നേതൃത്വത്തോട് നിർദേശിച്ചത്. ഇത്തരത്തിലുള്ള നേതാക്കൾ പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. കേന്ദ്ര ഏജൻസികളായ സി.ബി.ഐ, ഇ.ഡി തുടങ്ങിയവരേയും മാധ്യമങ്ങൾ, പൊലീസ്, ഗുണ്ടകൾ എന്നിവരെയും മോദി സർക്കാർ ഉപയോഗിക്കുന്നുവെന്നും രാഹുൽ ആരോപിച്ചു.

ബി.ജെ.പി രാഷ്ട്രീയം കാരണം ഗുജറാത്ത് ഏറെ കഷ്ടപ്പെടുകയാണ്. ഇപ്പോൾ തന്നെ ഗുജറാത്തിൽ കോൺഗ്രസ് വിജയിച്ചു കഴിഞ്ഞു എന്ന കാര്യം പ്രവർത്തകർ മനസിലാക്കണം. വളരെ പ്രതീക്ഷയോടെയാണ് ഗുജറാത്തിലെ ജനങ്ങൾ കോൺഗ്രസിനെ നോക്കിക്കാണുന്നത്. കോൺഗ്രസിനെ ദ്രോഹിച്ചതിനേക്കാളേറെ ഗുജറാത്തിലെ ജനങ്ങളെ ബി.ജെ.പി ദ്രോഹിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ത്രിദിന സന്ദർശനത്തിന് ഗുജറാത്തിലെത്തിയ രാഹുൽ പാർട്ടി നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു. ബി.ജെ.പിയെ കെട്ടുകെട്ടിക്കാൻ തനിക്ക് കഴിവുള്ള അഞ്ച് നേതാക്കളെ കിട്ടിയാൽ മതിയെന്നും രാഹുൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarat LeadersRahul Gandhi
News Summary - "Prepare A List Of Kauravas In Party": Rahul Gandhi To Gujarat Leaders
Next Story