Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിന്‍റെ...

അസമിന്‍റെ മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശർമ്മ; മെയ് 12ന് സത്യപ്രതിജ്ഞ ചെയ്യും

text_fields
bookmark_border
അസമിന്‍റെ മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശർമ്മ; മെയ് 12ന് സത്യപ്രതിജ്ഞ ചെയ്യും
cancel

ഗുവാഹച്ചി: പുതിയ സർക്കാർ രൂപീകരണത്തിനു മുന്നോടിയായി ഹിമന്ത ബിശ്വ ശർമ്മയെ അസാമിന്‍റെ ബി.ജെ.പി നിയമസഭാ പാർട്ടിയുടെയും എൻ.ഡി.എ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എൻ.ഡി.എ നിയമസഭാംഗങ്ങളുടെ യോഗത്തിനു ശേഷം കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ അംഗങ്ങളും ഏകകണ്ഠമായി ശർമ്മയെ പിന്തുണച്ചതായി നദ്ദ കൂട്ടിച്ചേർത്തു.

തുടർച്ചയായി മൂന്നാം തവണയും അസമിൽ സർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളെ സഹായിച്ചുവെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അമിത് ഷായോടും ബി.ജെ.പി ദേശീയ പ്രസിഡന്‍റ് നിതിൻ നബിനോടുമുള്ള നന്ദിയും ഹിമന്ദ ബിശ്വ ശർമ്മ അറിയിച്ചു. മെയ് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തിൽ അസമിലെ ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്യും. അസം തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം വൻ വിജയമായിരുന്നു കരസ്ഥമാക്കിയത്.

പ്രതിപക്ഷത്തിന് 75 സീറ്റുകൾ ലഭിച്ചപ്പോൾ 102 സിറ്റുകളാണ് എൻ.ഡി.എ നേടിയത്. സ്ഥാനമൊഴിഞ്ഞ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ചടങ്ങിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. അസമിൽ ബി.ജെ.പിയുടെ നേത്ത്വത്തിൻ മൂന്നാം തവണയാണ് സർക്കാർ വരാൻ പോകുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് ഫലങ്ങൾ അങ്ങേയറ്റം നിരാശാജനകമാണെന്നും ഫലത്തിന്‍റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അസം കോൺഗ്രസ് പ്രസിഡന്‍റ് ഗൗരവ് ഗൊഗോയ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assamoath taking cermonyIndia NewsBJP
News Summary - Himanta Biswa Sarma to take oath as Assam Chief Minister again on May 12
Next Story