ജമ്മു: അഞ്ചു മാസം നീണ്ട മൊബൈൽ വിലക്കിന് ജമ്മു-കശ്മീരിൽ വിരാമം. പ്രീപെയ്ഡ് മൊബൈ ൽ ഫോൺ കണക്ഷനുകൾക്കുള്ള വിലക്കാണ് നീക്കിയത്. രണ്ടു ജില്ലകളിൽ 2ജി സേവനങ്ങൾ ശനി യാഴ്ച മുതൽ ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു. മൊബൈൽ ഇൻറർനെറ്റ് കണക്ഷൻ സംബന്ധിച്ച് സേവനദാതാക്കൾ വരിക്കാരുടെ രേഖകൾ പരിശോധിച്ചുവരുകയാണെന്ന് ജമ്മു-കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ പറഞ്ഞു.
കശ്മീരിനുള്ള പ്രത്യേക അവകാശം പിൻവലിച്ച 2019 ആഗസ്റ്റ് അഞ്ചു മുതലാണ് ഇൻറർനെറ്റിനും വിലക്കുവീണത്. ഇൻറർനെറ്റ് നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തിലാണ് നടപടി. അഭിപ്രായസ്വാതന്ത്ര്യത്തിെൻറ ഭാഗമായ ഇൻറര്‍നെറ്റ് നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി നിരീക്ഷണമാണ് കേന്ദ്രത്തിന് തിരിച്ചടിയായത്.