നിശ്ചല ദൃശ്യം തള്ളിയത് മഹാരാഷ്ട്രയോടുള്ള വിരോധം -സുപ്രിയ സുലെ
text_fieldsമുംബൈ: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് മഹാരാഷ്ട്രയുടെ നിശ്ചല ദൃശ്യം കേന്ദ്രസർക്കാർ ഒഴിവാക്കിയത് മുൻവിധിയോടെയാണെന്ന് എൻ.സി.പി എം.പി സുപ്രിയ സുലെ. കേന്ദ്രസർക്കാർ മഹാരാഷ്ട്രയോട് വിരോധത്തോടെയാണ് പെരുമാറുന്നത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മഹാരാഷ്ട്രയോട് കേന്ദ്രസർക്കാറിന് ചിറ്റമ്മ നയമാണെന്നും സുലെ ട്വിറ്ററിലൂടെ ആരോപിച്ചു.
രാജ്യത്തിെൻറ ആഘോഷമായ റിപ്പബ്ലിക് ദിനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടിരുന്നത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കുകയാണ് കേന്ദ്രം ചെയ്തതെന്നും സുപ്രിയ സുലെ വിമർശിച്ചു.
ബി.ജെ.പി ഇതര സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സർക്കാർ ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
