യു.പിയിൽ ഗർഭിണിയെ തൊഴുത്തിൽ കെട്ടിയിട്ടു; ഭർതൃവീട്ടുകാർ പിടിയിൽ
text_fieldsന്യൂഡൽഹി: സ്ത്രീധനം കുറെഞ്ഞന്ന് ആരോപിച്ച് ഗർഭിണിയെ ഭര്‍തൃവീട്ടുകാര്‍ പശുത്തൊഴുത്തില്‍ കെട്ടിയിട്ടു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. രണ്ടുദിവസം തൊഴുത്തിൽ കഴിഞ്ഞ യുവതിയെ ശനിഴാഴ്ച രാത്രി പൊലീസെത്തിയാണ് മോചിപ്പിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിെൻറ മാതാപിതാക്കളെയും സഹോദരെനയും പൊലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവും അവരുടെ സഹോദരിയും ഒളിവിലാണ്. വ്യാഴാഴ്ച മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍തൃവീട്ടിലെ തൊഴുത്തില്‍ കെട്ടിയിട്ട നിലയില്‍ യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം. അന്ന്, 15.5 ലക്ഷം രൂപയും കാറും മറ്റും യുവതിയുടെ കുടുംബം നല്‍കിയിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി കുടുംബം പറഞ്ഞു. കഴിഞ്ഞ അഞ്ചുമാസം ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതായി യുവതി പൊലീസിന് െമാഴിനൽകി.
