പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒാടുന്ന വാനിൽ നിന്നും ചാടിയ ഗർഭിണി മരിച്ചു
text_fieldsതെലങ്കാന: യാത്രക്കിടെ വാനിലെ ജീവനക്കാർ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്നും ചാടിയ ഗർഭിണി മരിച്ചു. തെലങ്കാനയിലെ മേദക് ജില്ലയിലെ ഹൈദരാബാദ്- നാഗ്പൂർ ഹൈവേയിലാണ് സംഭവം. ഉദി കലാവതി (35) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഹൈദരാബാദിനടുത്ത കോമ്പള്ളിയിൽ നിന്നും ഏഴുവയസുകാരിയായ മകളുമൊത്ത് വാനിൽ യാത്രചെയ്ത കലാവതിയെ ഡ്രൈവറും ക്ലീനറും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അവസാന ബസും പോയികഴിഞ്ഞതിനാൽ കോമ്പള്ളിയിൽ നിന്ന് തൂപ്രാൻ ടോൾപ്ലാസ വരെ എത്തിക്കാമെന്ന് പറഞ്ഞ് ഇവരെ വാനിൽ കയറ്റുകയായിരുന്നു. എന്നാൽ വിജനമായ സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറും ക്ലീനറും ചേർന്ന് ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ ഏഴുമാസം ഗർഭിണിയായ കലാവതി വാനിെൻറ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. യുവതി ചാടിയതിനു പിറകെ വാനിലുള്ള മകളെയും ഇതേസ്ഥലത്ത് ഇറക്കി വിട്ട് അക്രമികൾ രക്ഷപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ട് സമീപവാസികൾ എത്തുേമ്പാഴേക്കും കലാവതി മരണപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റുകയും ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.
കലാവതി വാഹനത്തിൽ നിന്നും ചാടുന്നതിെൻറ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒാടുന്ന വാഹനത്തിൽ നിന്ന് അവരുടെ കയ്യിലുണ്ടായിരുന്ന ബാഗ് പുറത്തേക്കിടുന്നതും ഡ്രൈവർ ബ്രേക്ക് ചവിട്ടി നിർത്തുന്നതും കലാവതി ചാടുന്നതിന് മുമ്പ് വണ്ടി മുന്നോെട്ടടുക്കുന്നതും ദൃശ്യത്തിലുണ്ട്.
വാഹനത്തിൽ നിന്നും ചാടുന്നതിന് മുമ്പ് കലാവതി വാനിലെ ഡ്രൈവറോടും ക്ലീനറോടും വഴക്കിട്ടിരുന്നതായി മകൾ പൊലീസിന് മൊഴി നൽകി. കലാവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായിട്ടില്ല.
