ബദായൂൻ (യു.പി.): വീട്ടിൽനിന്ന് പാടത്തേക്ക് േപായ ഗർഭിണിയെ അജ്ഞാത സംഘം കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു. കച്ചുല ഗ്രാമത്തിലാണ് സംഭവം. 32കാരിയെ കൈകാലുകൾ കെട്ടിയാണ് ആക്രമികൾ പീഡിപ്പിച്ചത്.
പുലർച്ചെ പാടത്തേക്ക് പോയ യുവതി തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് വനത്തോട് ചേർന്ന പ്രദേശത്ത് വായിൽ തുണി തിരുകി അബോധാവസ്ഥയിൽ കണ്ടെത്തിയത്. യുവതിയെ ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദ്രപ്രകാശ് അറിയിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കായി തിരച്ചിൽ ഉൗർജിതമാക്കി.