റോഡ് സൗകര്യമില്ല; ചുമന്നു കൊണ്ടു പോകുന്നതിനിടെ യുവതി പ്രസവിച്ചു VIDEO
text_fieldsഅമരാവതി: ആന്ധ്രപ്രദേശിൽ റോഡ് സൗകര്യങ്ങളില്ലാത്തതിനാൽ ഗർഭിണിയെ ആശുപത്രിയിലേക്ക് എത്തിക്കാൻ നാട്ടുകാർ ചുമന്നത് നാലു മണിക്കൂർ. മുളവടിയിൽ കെട്ടിയ തുണിയിലിരുത്തി ഗർഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പ്രസവവും നടന്നു. സംഭവത്തിെൻറ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് സംഭവം. റോഡോ ആശുപത്രിയോ വാഹന സൗകര്യങ്ങളോ ഇല്ലാത്തതിനാലാണ് നാട്ടുകാർ ഇൗ സാഹസത്തിന് മുതിർന്നത്. ഏഴു കിലോമീറ്റർ അകലെയായിരുന്നു ആശുപത്രി.
പ്രസവവേദന തുടങ്ങിയതോടെയാണ് സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി മുളവടിയിൽ തുണികെട്ടി പല്ലക്ക് ഉണ്ടാക്കിയത്. എന്നാൽ നാലു കിലോമീറ്റർ പിന്നിട്ടപ്പോൾ യുവതി പ്രസവിച്ചു. തടർന്ന് സംഘം ആശുപത്രിയിേലക്ക് പോകാതെ മടങ്ങി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
നേരത്തെ, ജൂലൈ 29ന് സമാന സംഭവമുണ്ടായിരുന്നു. റോഡുകളില്ലാത്തിതിനാൽ ആശുപത്രിയിലെത്താൻ 12 കിലോമീറ്ററാണ് യുവതിയെയും ചുമന്ന് നടന്നത്.
#WATCH: A pregnant woman being carried by her relatives through a forest for 4 km in Vijayanagaram district due to lack of road connectivity. Hospital was 7 km away from the village but she delivered midway & returned. Both the baby & the mother are safe. (4.9.18) #AndhraPradesh pic.twitter.com/fvGZlYwDCl
— ANI (@ANI) September 7, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
