യു.പിയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ തീകൊളുത്തി കൊന്നു
text_fieldsലഖ്നോ: യു.പിയിൽ ബലാത്സംഗത്തിനിരയായ ഗർഭിണിയായ പെൺകുട്ടിയെ തീകൊളുത്തി കൊന്നു. മൂന്ന് മാസം മുമ്പാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. യു.പിയിലെ മെയിൻപൂരി ജില്ലയിലാണ് സംഭവം. മൂന്ന് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഗ്രാമത്തിൽ തന്നെയുള്ള അഭിഷേക് എന്നയാളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ, പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല. തുടർന്ന് പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ ഗർഭിണിയാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് പഞ്ചായത്ത് യോഗത്തിൽവെച്ച് പെൺകുട്ടിയെ യുവാവ് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചു.
എന്നാൽ, ഇതിന് ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെട്രോളൊഴിച്ച് ഇവരെ തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിലും തുടർന്ന് സെയ്ഫായിലും വിദഗ്ധ ചികിത്സക്കും പ്രവേശിപ്പിച്ചുവെങ്കിലം ജീവൻ രക്ഷിക്കാനായില്ല. ഐ.പി.സി സെക്ഷൻ 307, 376 വകുപ്പുകൾ പ്രകാരമാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

