തകർത്ത മെഹ്റോളി പള്ളിയിൽ റമദാനിൽ നമസ്കാരത്തിന് അനുമതിയില്ല
text_fieldsതകർത്ത മെഹ്റോളി പള്ളി
ന്യൂഡൽഹി: ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ) ഇടിച്ചുനിരത്തിയ ഡൽഹിയിലെ മെഹ്റോളി അഖോണ്ഡ്ജി മസ്ജിദിൽ പ്രവേശിക്കാനും റമദാനിൽ തറാവീഹ് നമസ്കാരത്തിനും അനുമതി ആവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി തള്ളി. മുഗൾ കാലഘട്ടത്തിനും മൂന്ന് നൂറ്റാണ്ടു മുമ്പ് നിർമിച്ച പുരാവസ്തു പ്രാധാന്യമുള്ള അഖോണ്ഡ്ജി മസ്ജിദ് ജനുവരി 30നാണ് ഡി.ഡി.എ ഇടിച്ചുനിരത്തിയത്.
പള്ളി പൂർണമായും തുടച്ചുനീക്കിയ ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ) അതോടു ചേർന്ന ഖബർസ്ഥാനും ഈദ്ഗാഹും ഇടിച്ചുനിരത്തിയിരുന്നു. സ്ഥലം ഡൽഹി വികസന അതോറിറ്റിയുടേതാണെന്നും ഒഴിയണമെന്നും പറഞ്ഞായിരുന്നു ഇടിച്ചുനിരത്തൽ. ഒരുതരത്തിലുള്ള മുന്നറിയിപ്പും നൽകാതെയായിരുന്നു നീക്കം. മതപഠനം നടക്കുന്ന പള്ളിയിലെ വിശുദ്ധ ഖുർആൻപോലും എടുത്തുമാറ്റാൻ അനുവദിച്ചിരുന്നില്ല.
തറാവീഹ് നമസ്കാരത്തിന് അനുമതി തേടി പള്ളിപരിപാലന കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്.എന്നാൽ, പള്ളിയിൽ പ്രവേശിക്കാൻ അനുമതി തേടി നൽകിയ ഹരജി നേരത്തേ തള്ളിയിരുന്നുവെന്നും ഇളവ് നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

