Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫിറോസ്​ ഷാ കോട്​ല...

ഫിറോസ്​ ഷാ കോട്​ല പള്ളിയിൽ പ്രാർഥനക്ക്​​ വിലക്ക്​

text_fields
bookmark_border
ഫിറോസ്​ ഷാ കോട്​ല പള്ളിയിൽ പ്രാർഥനക്ക്​​ വിലക്ക്​
cancel
camera_alt

ഫി​റോ​സ്​ ഷാ ​കോ​ട്​​ല ജ​മാ മ​സ്​​ജി​ദ്​​ (ഫ​യ​ൽ​ചി​ത്രം)

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​രാ​ധ​ന നി​ർ​വ​ഹി​ച്ചു​വ​രു​ന്ന പൗ​രാ​ണി​ക പ​ള്ളി​ക​ളി​ൽ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന ഫി​റോ​സ്​ ഷാ ​േ​കാ​ട്​​ല ജ​മാ മ​സ്ജി​ദി​ൽ ന​മ​സ്​​കാ​ര​ത്തി​ന്​ വി​ല​ക്ക്. ഡ​ൽ​ഹി​യി​ൽ എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ലോ​ക്ഡൗ​ൺ അ​വ​സാ​നി​പ്പി​ച്ച്​ ആ​രാ​ധ​ന​ക​ൾ പു​ന​രാ​രം​ഭി​ച്ച വേ​ള​യി​ലാ​ണ്​ സു​ൽ​ത്താ​ൻ ഫി​റോ​സ്​ ഷാ ​തു​ഗ്ല​ക്​ 14ാം നൂ​റ്റാ​ണ്ടി​ൽ പ​ണി​ത ഡ​ൽ​ഹി ന​ഗ​ര​മാ​യ ഫി​റോ​സ്​​ഷാ​ബാ​ദി​ലെ​ ജ​മാ​മ​സ്​​ജി​ദി​ൽ ന​മ​സ്​​കാ​രം ത​ട​യു​ന്ന​തെ​ന്ന്​ പ​ള്ളി ഇ​മാം കു​റ്റ​പ്പെ​ടു​ത്തി.

ര​ണ്ടു​ മാ​സ​മാ​യി ജ​മാ മ​സ്​​ജി​ദി​ൽ ന​മ​സ്​​കാ​രം നി​ല​നി​ർ​ത്താ​ൻ ക​ടു​ത്ത പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന്​ ഇ​മാം പ​റ​ഞ്ഞു. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ പ​ള്ളി​യി​ൽ മ​റ്റ്​ ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ പോ​ലെ ന​മ​സ്​​കാ​രം ത​ട​ഞ്ഞ ഡ​ൽ​ഹി സ​ർ​ക്കാ​ർ ലോ​ക്​​ഡൗ​ൺ എ​ടു​ത്തു​ക​ള​ഞ്ഞ്​ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ശേ​ഷ​മാ​ണ്​ ഫി​റോ​സ്​ ഷാ ​കോ​ട്​​ല​യി​ലെ വി​ല​ക്ക്. പൂ​ർ​ണ​മാ​യും കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ആ​ളു​ക​ൾ ന​മ​സ്​​കാ​ര​ത്തി​നെ​ത്തി​യി​ട്ടും അ​ത്​ മു​ട​ക്കു​ക​യാ​ണ്​ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തെ​ന്ന്​ ഇ​മാം പ​രാ​തി​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്​​ച​യി​ലെ സം​ഘ​ടി​ത പ്രാ​ർ​ഥ​ന​യാ​യ ജു​മു​അ ന​മ​സ്​​കാ​രം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചാ​യി​രു​ന്നു വി​ല​ക്കു​ക​ളു​ടെ തു​ട​ക്ക​മെ​ന്ന്​ ഇ​മാം പ​റ​ഞ്ഞു. ജു​മു​അ കൂ​ടാ​തെ മൂ​ന്ന്​ സ​മ​യ​ത്തെ ന​മ​സ്​​കാ​ര​മാ​ണ്​ ഫി​റോ​സ്​ ഷാ ​കോ​ട്​​ല പ​ള്ളി​യി​ൽ ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, അ​തി​ൽ സ​ന്ധ്യാ​സ​മ​യ​ത്തെ മ​ഗ്​​രി​ബ്​ ന​മ​സ്​​കാ​ര​വും ഇ​പ്പോ​ൾ വി​ല​ക്കി. അ​വ​ശേ​ഷി​ക്കു​ന്ന ഉ​ച്ച​യി​ലെ​യും വൈ​കു​ന്നേ​ര​ത്തെ​യും ളു​ഹ്​​ർ, അ​സ്ർ ന​മ​സ്​​കാ​ര​ങ്ങ​ൾ​ നി​ർ​വ​ഹി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള ഒാ​ൺ​ലൈ​ൻ ടി​ക്ക​റ്റ്​ എ​ടു​ക്ക​ണ​മെ​ന്നു​കൂ​ടി ക​ൽ​പി​ച്ച്​ അ​തും മു​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന്​ ഇ​മാം പ​റ​ഞ്ഞു. ഒ​രു ആ​രാ​ധ​നാ​ല​യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു​വ​രു​ന്ന ആ​രാ​ധ​ന തു​ട​രാ​ൻ ഒാ​ൺ​ലൈ​ൻ ടി​ക്ക​റ്റ്​ എ​ടു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന എ​ങ്ങ​നെ പ്രാ​യോ​ഗി​ക​മാ​കു​മെ​ന്ന്​ ഇ​മാം ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Feroz Shah Kotlalockdown
News Summary - Prayer banned at Feroz Shah Kotla mosque
Next Story