Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഖ്‌നോവിൽ സ്‌കൂളിലെ...

ലഖ്‌നോവിൽ സ്‌കൂളിലെ നമസ്‌കാരം: പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

text_fields
bookmark_border
government employee suspended
cancel

ല​ഖ്നോ: സ്‌​കൂ​ളി​ൽ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ ന​മ​സ്‌​ക​രി​ക്കു​ന്ന​തി​ന്റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. താ​ക്കൂ​ർ​ഗ​ഞ്ച് മേ​ഖ​ല​യി​ലെ നേ​പ്പി​യ​ർ റോ​ഡി​ലു​ള്ള പ്രൈ​മ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മീ​ര യാ​ദ​വി​നാ​ണ് സ​സ്​​പെ​ൻ​ഷ​ൻ. അ​ധ്യാ​പി​ക​മാ​രാ​യ തെ​ഹ്‌​സീ​ൻ ഫാ​ത്തി​മ​ക്കും മം​മ്ത മി​ശ്ര​ക്കും ക​ർ​ശ​ന താ​ക്കീ​തും ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. പി​റ്റേ​ദി​വ​സം ചി​ല ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ദി​നേ​ശ് ക​ത്യാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. വ​കു​പ്പു​ത​ല നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​യാ​ണ് സ്കൂ​ളി​ൽ ഉ​ണ്ടാ​യ​തെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ജി​ല്ല മേ​ധാ​വി അ​രു​ൺ കു​മാ​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LucknownamazschoolPrincipal suspended
News Summary - Principal suspended in Lucknow over namaz in school
Next Story