Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘140 കോടി ഇന്ത്യക്കാരുടെയും ആരോഗ്യത്തിനായി പ്രാർഥിച്ചു’; തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി മോദി

text_fields
bookmark_border
‘140 കോടി ഇന്ത്യക്കാരുടെയും ആരോഗ്യത്തിനായി പ്രാർഥിച്ചു’; തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി മോദി
cancel

ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തെലങ്കാനയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി ന​രേന്ദ്ര മോദി ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുമല ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. 140 കോടി ഇന്ത്യക്കാരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും സമൃദ്ധിക്കുമായി പ്രാർഥന നടത്തിയതായി അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു. പ്രാർഥനക്ക് ശേഷം പുരോഹിതന്മാരുടെ അനുഗ്രഹവും തേടിയാണ് മടങ്ങിയത്.

ഞായറാഴ്ച രാത്രി ആന്ധ്രയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ ഗവർണർ എസ്. അബ്ദുൽ നസീറും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഢിയും ചേർന്ന് സ്വീകരിച്ചു. ഞായറാഴ്ച തെലങ്കാനയിലെ നിർമൽ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ​ങ്കെടുത്ത പ്രധാനമന്ത്രി, ഭരണകക്ഷിയായ ബി.ആർ.എസ് പാവങ്ങളുടെ ശത്രുവാണെന്ന് വിമർശിച്ചിരുന്നു.

തിങ്കളാഴ്ച രണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടികളിൽ പ​ങ്കെടുക്കുന്ന മോദി വൈകീട്ട് അഞ്ചിന് ഹൈദരാബാദിൽ റോഡ് ഷോയും നടത്തുമെന്ന് ബി.ജെ.പി ഔദ്യോഗിക വാർത്ത കുറിപ്പിൽ അറിയിച്ചു. നവംബർ 30നാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Prayed for the health of all 140 crore Indians'; Modi visited the Tirumala temple
Next Story