Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gajendra Singh Shekhawat
cancel
Homechevron_rightNewschevron_rightIndiachevron_right'ബാലാജിക്ക്​ ഒരു തേങ്ങ...

'ബാലാജിക്ക്​ ഒരു തേങ്ങ നൽകൂ, എല്ലാം ശരിയാകും'; രോഗികളുടെ ബന്ധുക്കളെ ഉപദേശിച്ച്​ മന്ത്രി, പ്രതിഷേധം ​രൂക്ഷം

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്​ ഷെഖാവത്ത്​ കോവിഡ്​ ബാധിതരായവരുടെ ബന്ധുക്കളെ ആശുപത്രിയിലെത്തി സന്ദർശിച്ചതിന്​ പിന്നാ​െല വിവാദവും. ജോധ്​പുരിലെ ആ​ശുപത്രിയിലെത്തിയ അദ്ദേഹം രോഗിക​ളുടെ ബന്ധുക്കളോട്​ 'ബാലാജിക്ക്​ ഒരു തേങ്ങ നൽകൂ, എല്ലാം ശരിയാകും' എന്ന്​ നടത്തിയ പ്രസ്താവനക്കെതിരെയാണ്​ പ്രതിഷേധം​​.

രാജസ്​ഥാനിലെ കോവിഡ്​ കേസുക​ൾ വിലയിരുത്തുന്നതിന്​ ബി.ജെ.പി നേതാവായ ഗജേന്ദ്ര സിങ്​ ഷെഖാവത്ത്​ ജോധ്​പുരിലെ എയിംസ്​, എം.ഡി.എം, എം.ജി.എച്ച്​ ആശുപത്രികൾ സന്ദർശിക്കുകയായിരുന്നു. മധുരദാസ്​ മധൂർ ആശുപത്രിയിലെത്തിയ അദ്ദേഹത്തിന്​ സമീപം ഒരു യുവാവ്​ എത്തുകയും മാതാവിന്‍റെ ജീവൻ രക്ഷിക്കാൻ ഡോക്​ടറെ നൽകണമെന്ന്​ അറിയിക്കുകയും ചെയ്​തു. ഉടൻതന്നെ രോഗിയുടെ അടുത്തേക്ക്​ ആരെയെങ്കിലും അയക്കണമെന്ന്​ മന്ത്രി നിർദേശിക്കുകയും ചെയ്​തു. എന്നാൽ ഡോക്​ടർ പരിശോധനക്ക്​ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു.

സംഭവത്തിന്​ തൊട്ടുപിന്നാലെ കരയുന്ന രണ്ടു സ്​ത്രീകളെ കണ്ടുമുട്ടുകയായിരുന്നു. ഇരുവരും മന്ത്രിയോട്​ സങ്കടം പറയുന്നതിനിടെ എല്ലാം ദൈവം ശരിയാക്കുമെന്നായിരുന്നു മന്ത്രിയ​ുടെ മറുപടി. കൂടാതെ, ബാലാജി മഹാരാജിന്​ ഒരു തേങ്ങ നൽകാനും ഇതോടെ എല്ലാം ശരിയാകുമെന്നും മന്ത്രി നിർദേശിച്ചു.

മന്ത്രിയുടെ പ്രസ്​താവനക്കെതിരെ ട്വിറ്ററിലടക്കം പ്രതിഷേധം ശക്തമായി. ചികിത്സിക്കാൻ ഡോക്​ടർമാരെ നൽകാതെ ഉത്തരവാദിത്തത്തിൽനിന്ന്​ കൈയൊഴിയുന്നതിനെതിരെയായിരുന്നു വിമർശനം.

എന്നാൽ, സംഭവം വിവാദമായതോടെ പ്രതികരണവുമായി ഗജേന്ദ്രസിങ്​ ഷെകാവത്ത്​ രംഗത്തെത്തി. വിഷമിച്ചിരിക്കുന്ന അമ്മമാരെ ആശ്വസിപ്പിക്കേണ്ടത്​ തന്‍റെ കടമയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഡോക്​ടർമാർ ചെയ്യുന്ന ജോലിയെക്കുറിച്ച്​ തങ്ങൾക്ക്​ യാതൊരു സംശയവുമില്ല, അവർ അവരുടെ ഉത്തരാവാദിത്തം നിറവേറ്റുന്നുണ്ടെന്നും അ​േദ്ദഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coconutGajendra Singh Shekhawat​Covid 19
News Summary - Pray to Balaji, offer coconut Minister Gajendra Singh Shekhawat advises crying women at Covid hospital
Next Story