Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതന്നെ വേട്ടയാടുന്നു;...

തന്നെ വേട്ടയാടുന്നു; ഏറ്റുമുട്ടലിൽ വധിക്കാൻ പദ്ധതിയിട്ടിരുന്നു -തൊഗാഡിയ

text_fields
bookmark_border
തന്നെ വേട്ടയാടുന്നു; ഏറ്റുമുട്ടലിൽ വധിക്കാൻ പദ്ധതിയിട്ടിരുന്നു -തൊഗാഡിയ
cancel

അഹ്​മദാബാദ്​: തന്നെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താൻ പൊലീസ്​ നീക്കം നടത്തുന്നതായി വിശ്വഹിന്ദു പരിഷത്​ അന്താരാഷ്​ട്ര വർക്കിങ്​​ പ്രസിഡൻറ്​ പ്രവീൺ തൊഗാഡിയ. പൊലീസ്​ ആരുടെ നിർദേശപ്രകാരമാണ്​ പ്രവർത്തിക്കുന്നതെന്ന്​ പറ​േയണ്ട സമയത്ത്​ തെളിവു സഹിതം വ്യക്​തമാക്കുമെന്നും വാർത്തസമ്മേളനത്തിൽ വിതുമ്പിക്കൊണ്ട്​ അദ്ദേഹം പറഞ്ഞു. ആർ.എസ്​.എസി​​​െൻറ പിന്തുണയില്ലാത്ത നേതാവായി​  അറിയപ്പെടുന്ന തൊഗാഡിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായുമായും നല്ല ബന്ധത്തിലല്ല. ചിലർ തന്നെ നിശ്ശബ്​ദനാക്കാൻ ശ്രമിക്കുന്നു. ഹിന്ദുക്കൾക്കു​ വേണ്ടിയാണ്​ താൻ ഇക്കാലമത്രയും ശബ്​ദമുയർത്തിയത്​​. രാമക്ഷേത്രം, ഗോവധ നിരോധനം, കശ്​മീരി ഹിന്ദുക്ക​െള അവിടെ​ പുനരധിവസിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ പറയുന്നതിന്​  ചിലർ തടസ്സം നിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു. 

തിങ്കളാഴ്​ച രാവിലെ 11ഒാടെ അഹ്​മദാബാദിലെ സൊല പൊലീസ്​സ്​റ്റേഷൻ പരിധിയിലുള്ള വസതിയിൽനിന്ന്​ തൊഗാഡിയയെ ദുരൂഹസാഹചര്യത്തിൽ കാണാതായിരുന്നു. തുടർന്ന്​ ഷാഹിബാഗ്​ ഭാഗത്തുള്ള പാർക്കിൽ ​അ​േബാധാവസ്​ഥയിൽ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നുവെന്നാണ്​ വി.എച്ച്​.പി നേതാക്കൾ നൽകിയ വിശദീകരണം. എന്നാൽ, വ്യത്യസ്​ത വിശദീകരണമാണ്​ ചൊവ്വാഴ്​ച തൊഗാഡിയ നൽകിയത്​. തന്നെ കുടുക്കാൻ പതിറ്റാണ്ട്​ പഴക്കമുള്ള കേസുകൾ പൊടിതട്ടിയെടുക്കുകയാണെന്ന്​ അദ്ദേഹം ആരോപിച്ചു. 

തിങ്കളാഴ്​ച രാജസ്​ഥാൻ പൊലീസ്​ ഗുജറാത്ത്​ പൊലീസിനൊപ്പം തന്നെ അറസ്​റ്റ്​ ചെയ്യാൻ വന്നു. അതിനിടെ തന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ പൊലീസ്​ നീക്കമുണ്ടെന്ന്​ ആരോ പറഞ്ഞു. ഇതേതുടർന്ന്​ സുരക്ഷാ ജീവനക്കാരെ അറിയിച്ചശേഷം ഒരു വി.എച്ച്​.പി പ്രവർത്തകനൊപ്പം നഗരത്തിലെ തെൽതേജ്​ ഭാഗത്തേക്ക്​ പോവുകയായിരുന്നു. രാജസ്​ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയെയും ആഭ്യന്തര മന്ത്രി ഗുലാബ്​ ചന്ദ്​ കട്ടാരിയയെയും ഫോണിൽ വിളിച്ച്​ അന്വേഷിച്ചെങ്കിലും അവരുടെ പൊലീസ്​ ഗുജറാത്തിലേക്ക്​ വന്ന കാര്യം അറിയില്ലെന്നാണ്​ ഇരുവരും പറഞ്ഞത്​. ഇത്​ തന്നിൽ കൂടുതൽ സംശയമുണ്ടാക്കി. അറസ്​റ്റ്​ വാറൻറ്​ തടയാൻ കഴിയില്ലെന്ന്​ മനസ്സിലാക്കിയതിനാൽ​ രാജസ്​ഥാനിൽ പോയി കീഴടങ്ങാൻ തീരുമാനിച്ചു. ഇതിനായി വിമാനത്താവളത്തിലേക്ക്​ ഒാ​േട്ടാറിക്ഷയിൽ പോകു​േമ്പാൾ മയക്കം തോന്നുകയും ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ഒാ​േട്ടാഡ്രൈവറോട്​ ആവശ്യപ്പെടുകയും ചെയ്​തു. ബോധം തെളിഞ്ഞപ്പോൾ താൻ ആശുപത്രിയിലായിരുന്നുവെന്നും തൊഗാഡിയ പറഞ്ഞു. 

മരണത്തെ പേടിയില്ല, ഏറ്റുമുട്ടൽ കൊലപാതകത്തെയും. എന്നാൽ, നിയമം അനുസരിക്കുന്ന വ്യക്​തിയെന്ന നിലക്ക്​ സ്വയം സംരക്ഷിക്കേണ്ടതുണ്ട്​. നേരത്തേ ഗുജറാത്ത് കോടതി തനിക്കെതിരെ വാറൻറ്​ പുറപ്പെടുവിച്ചപ്പോൾ മുഖ്യമന്ത്രി വിജയ്​ രൂപാണിയും സംസ്​ഥാന ആഭ്യന്തര മന്ത്രി പ്രദീപ്​ സിങ്​ ജദേജയും അക്കാര്യം അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 

Show Full Article
TAGS:praveen togadia VHP police encounter india news malayalam news 
News Summary - Pravin Togadia: Left office after tip-off on police encounter -India News
Next Story