പ്രവാസികെള രാജ്യത്തെത്തിക്കാൻ 149 വിമാനങ്ങൾ കൂടി
text_fieldsന്യൂഡൽഹി: പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള വന്ദേ ഭാരത് മിഷൻെറ രണ്ടാം ഘട്ട വിമാനങ്ങളുടെ പട്ടിക തയാറായി. മേയ് 16 മുതൽ 22 വരെയാണ് രണ്ടാംഘട്ടം.
149 വിമാനങ്ങളിലായി 31 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് സർവിസ് നടത്തും. ഇതോടെ കൂടുതൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
അമേരിക്കയിൽനിന്ന് ഒരു വിമാനവും യു.എ.ഇയിൽ നിന്നും ആറുവിമാനങ്ങളും കേരളത്തിലേക്ക് സർവിസ് നടത്തും. സൗദിയിൽനിന്ന് മൂന്നു വിമാനങ്ങളുടെ സർവിസ് കേരളത്തിലേക്കുണ്ടാകും. യു.കെ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഓരോ വിമാനങ്ങളും ഒമാനിൽ നിന്ന് നാലു വിമാനവും കേരളത്തിലേക്കുണ്ട്. ഖത്തറിൽനിന്നും കുവൈത്തിൽനിന്നും രണ്ടു വിമാനങ്ങൾ വീതവും കേരളത്തിലേക്ക് സർവിസ് നടത്തും. ആസ്ട്രേലിയ, ഉക്രെയിൻ, ഇന്തോനേഷ്യ, റഷ്യ, ഫിലിപ്പീൻസ്, ഫ്രാൻസ്, അയർലൻഡ്, താജിക്സഥാൻ, ബഹ്റൈൻ, അർമേനിയ, ഇറ്റലി എന്നിവിടങ്ങളിൽനിന്നും ഓരോ വിമാനങ്ങളിൽ കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കും.

