പ്രവാസികളുടെ മൃതദേഹത്തിന് അമിതനിരക്ക്: സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. വിദേശ ഇന്ത്യക്കാരുടെ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവിനെതിരെ യു.എ.ഇയിലെ പൊതുപ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നിലവിൽ, ചരക്ക് സാധനങ്ങൾക്ക് നിരക്ക് ഈടാക്കും പോലെ മൃതദേഹങ്ങൾ തൂക്കിനോക്കി നിരക്ക് ഇൗടാക്കി അയക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടതായി അശ്റഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വേഗത്തിലും സൗജന്യമായും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ രൂപവത്കരിക്കണം. നിലവിൽ ഒരു ലക്ഷം രൂപക്ക് മുകളിലാണ് ഗൾഫ് രാജ്യങ്ങളിൽനിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ ചെലവാകുന്നത്. ദൂരം കൂടുന്നതനുസരിച്ച് തുക വർധിക്കും. അയൽരാജ്യങ്ങളായ ബംഗ്ലാദേശ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമ്പോൾ പാകിസ്താൻ ചെലവായ തുക തിരിച്ചുനൽകുന്നു.
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തുകയല്ല ഇന്ത്യയിലെ വിമാനക്കമ്പനികൾ ഇൗടാക്കുന്നത്. പലപ്പോഴും പണം നല്‍കാനാവാത്തതിനാല്‍ ദിവസങ്ങളോളം മൃതദേഹങ്ങൾ മോര്‍ച്ചറിയില്‍ െവച്ച് അവസാനം വിദേശരാജ്യങ്ങളില്തന്നെ മറവുചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ പ്രവാസി ഭാരതീയ ഭീമാ യോജനയെന്ന പേരില്‍ പ്രവാസികള്‍ക്കായി നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. 10 ലക്ഷം വരെയാണ് ഇതു പ്രകാരം നല്‍കുന്നത്. എന്നാല്‍ ഈ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കാറില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശത്ത് ജോലി ചെയ്യുന്നവരുള്ള രാജ്യം ഇന്ത്യയാണ്. 2015ലെ കണക്ക് പ്രകാരം ഇന്ത്യക്കാരുടെ 7694 മൃതദേഹങ്ങള്‍ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനാവാതെ അവിടെ മറവു ചെയ്തിട്ടുണ്ട്.
ഇതില്‍ സൗദി അറേബ്യയില്‍ മാത്രം 2690 പേരും യു.എ.ഇയില്‍ 1540 പേരുമുണ്ടെന്നും അഷ്റഫ് പറഞ്ഞു. അബൂബക്കർ, അഡ്വ. ദീപക് പ്രകാശ്, അഡ്വ. നിശാന്ത് ബാലൻ അഡ്വ. സുഭാഷ് ചന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
