ന്യൂഡൽഹി: പ്രവാസി ഭാരതീയ ദിവസ് ഇനി രണ്ടു വർഷത്തിലൊരിക്കൽ മാത്രം ആഘോഷിക്കാൻ കേന്ദ്ര സർക്കാർ. നിലവിൽ എല്ലാ വർഷവും പ്രവാസി ദിവസ് ആഘോഷിക്കുന്നുണ്ട്. പ്രവാസി ദിന ആഘോഷത്തിെൻറ ഭാഗമായി വിഷയാധിഷ്ഠിത ചർച്ചകൾ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
സ്വദേശത്തും വിദേശത്തും നിന്നുള്ള 12 പേരെ ഉൾപ്പെടുത്തിയായിരിക്കും ചർച്ച സംഘടിപ്പിക്കുക. രാജ്യത്തുനിന്ന് പുറത്തേക്ക് ആളുകൾ പോകുന്നതിെൻറ കാരണവും വിദേശത്തെ ജീവിത നിലവാരവും അനുഭവവും മനസ്സിലാക്കാൻ ശ്രമിക്കും.
അടുത്ത വർഷം, വാരാണസിയിലാണ് പ്രവാസി ദിവസ് ആഘോഷം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി 10 സെഷൻ യോഗങ്ങൾ ഇതിനകം പൂർത്തിയായി എന്നും മന്ത്രി പറഞ്ഞു.