പ്രവാസികളുടെ സുരക്ഷക്ക് മുൻഗണന നൽകും- മോദി
text_fieldsബംഗ്ളൂരു: ബംഗ്ളൂരുവിൽ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുപ്പത് മില്യൺ വരുന്ന ഇന്ത്യക്കാരാണ് രാജ്യത്തിന് പുറത്ത് താമസിക്കുന്നത്. സർക്കാർ ഇവരെ ബഹുമാനിക്കുന്നു. അവർ രാജ്യത്തിനായി നൽകിയ സേവനങ്ങളുടെ മുൻനിർത്തി കൊണ്ടാണ് അവർ ബഹുമാനം അർഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തെൻറ സർക്കാർ പ്രവാസികൾക്ക് മുൻഗണന നൽകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
പിഐഒ (പഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ) കാർഡ് ഉള്ളവർ അത് ഒസിഐ (ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) കാർഡ് ആക്കി മാറ്റണമെന്നും മോദി ആവശ്യപ്പെട്ടു. ഇതിനായുള്ള കാലവധി ജൂൺ 30 വരെ നീട്ടി. ഇതിന് പിഴ ഇൗടാക്കില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.
ലോകത്ത് വിവിധ ഭാഗങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് ആ രാജ്യങ്ങളിലെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധാലുവാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ സന്ദർഭങ്ങളിൽ എത്രയും വേഗത്തിൽ പ്രവാസികൾക്ക് സേവനം ലഭ്യമാക്കുക എന്നതാണ് സർക്കാർ നയമെന്നും മോദി പറഞ്ഞു.എകദേശം 69 മില്യൺ ഡോളറാണ് പ്രതിവർഷം പ്രവാസികൾ രാജ്യത്തിന് നൽകുന്നത്. ഇന്ത്യയിലെ യുവാക്കൾക്ക് വിദേശങ്ങളിൽ ജോലി ലഭിക്കുന്നതിനായി പ്രവാസി കൗശൽ യോജന എന്ന പദ്ധതി ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കൾ രാജ്യത്തിെൻറ വികസനത്തിനായി സമയവും കഴിവും ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നേരിട്ടുള്ള വിദേശ നിക്ഷേപം വികസനത്തിനുള്ള ആദ്യത്തെ പടിയാണെന്ന് മോദി പറഞ്ഞു.
നേരത്തെ പ്രവാസി ഭാരതീയ സമ്മേളത്തിൽ പോർച്ചുഗൽ പ്രധാനമന്ത്രി മരിയോ സോർസിന് ആദരമർപ്പിച്ചാണ് മോദി പ്രസംഗമാരംഭിച്ചത്. പോർച്ചുഗൽ പ്രധാനമന്ത്രി അേൻറാണിയോ കോസ്റ്റയും ചടങ്ങിൽ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
