Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലംബോർഗിനിയുമായി...

ലംബോർഗിനിയുമായി പ്രതീക്​ യാദവ്​: അഴിമതിയുടെ പ്രതീകമെന്ന്​ ബി.ജെ.പി

text_fields
bookmark_border
ലംബോർഗിനിയുമായി പ്രതീക്​ യാദവ്​: അഴിമതിയുടെ പ്രതീകമെന്ന്​ ബി.ജെ.പി
cancel

ലഖ്​നോ: ഉത്തർപ്രദേശിലെ തലസ്ഥാന നഗരത്തിലൂടെ ആഡംബര കാറായ ലംബോർഗിനി ഒാടിച്ച്​ പോകുന്ന പ്രതീക്​ യാദവി​​െൻറ ദൃശ്യങ്ങൾ ആയുധമാക്കി ബി.ജെ.പി. മുലായം സിങ് യാദവി​​െൻറ മകനായ പ്രതീക്​ യാദവ്​ നാലു കോടി വില വരുന്ന ലംബോർഗിനി കാറിനൊപ്പമുള്ള ചിത്രം ഇൻസ്​റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അർധ സഹോദരൻ അഖിലേഷ്​ യാദവ്​ സൈക്കിൾ ഒാടിച്ച്​ വോട്ടു തേടാൻ നഗരം ചുറ്റു​േമ്പാഴാണ്​ പ്രതീക്​ ആഡംബര കാറിൽ സവാരി ചെയ്യുന്നത്​.
26 കാരനായ പ്രതീകിന്​ ആഡംബരകാറുകൾ കൂടാതെ മറ്റു സ്വത്തുക്കളു​മുണ്ടെന്നാണ്​ ആരോപണം. റിയൽ എസ്​റ്റേറ്​ ബിസിനസും 7000 ചതുരശ്രയടി​ വിസ്​തീർണമുള്ള ഉന്നതനിലവാരമുള്ള ജിംനേഷ്യവും പ്രതീകിനുണ്ട്​.

അഞ്ചുകോടിയുടെ ലംബോർഗിനി ഉപയോഗിക്കുന്ന പ്രതീക്​ യാദവ്​ യു.പിയിലെ അഴിമതിയുടെ പ്രതീകമാണെന്ന്​ ബി.ജെ.പി നേതൃത്വം ആരോപിച്ചു. സൈക്കിൾ ഒാടിക്കുന്ന സമാജ്​വാദി പാർട്ടിയുടെ തത്വശാസ്​ത്രമാണ്​ ആഡംബര കാർ ഒാടിച്ചു പോകുന്നതെന്നും ബി.ജെ.പി പരിഹസിക്കുന്നു.

എന്നാൽ പ്രതീക്​ യാദവ്​ ബിസിനസുകാരനാണെന്നും രാഷ്​ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത അദ്ദേഹം സ്വന്തമായ ജീവിത​ശൈലിയാണ്​ പിന്തുടരുന്നതെന്നും സമാജ്​വാദി പാർട്ടി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mulayam Singh Yadavakhilesh yadavprateek yadav
News Summary - Prateek yadav
Next Story