Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹായത്​നം കഴിഞ്ഞു;...

മഹായത്​നം കഴിഞ്ഞു; നടുനിവർത്താം ഹജേലക്ക്​

text_fields
bookmark_border
Prateek-Hajela.
cancel

ഗുവാഹതി: 2013ൽ തുടങ്ങിയതാണ്​ ഹജേല. അക്ഷീണ യത്​നമായിരുന്നു ഇതുവരെ. 52,000 ഉദ്യോഗസ്​ഥരെയാണ്​ മുന്നിൽനിന്ന്​ നയിച്ചത ്​. 3.3 കോടി അപേക്ഷകരുടെ ആറുകോടിയിലേറെ വരുന്ന രേഖകളും പരിശോധിച്ചു. അങ്ങനെ ഇന്ത്യൻ ചരിത്രത്തിലെ അതിസങ്കീർണമാ യ ദൗത്യങ്ങളിലൊന്നിന്​ ഇന്നലെ തിരശ്ശീലയിട്ടു. അതിനാൽ പ്രതീക്​​ ഹജേലയുടേത്​ ഒടുവിലത്തെ ചിരിയാകുന്നത്​ സ്വാഭാവികം. അന്തിമ പട്ടിക പുറത്തിറങ്ങിയ ശനിയാഴ്​ചയും അദ്ദേഹം ഓഫിസിലെത്തി. വെള്ളിയാഴ്​ച രാത്രി വൈകി ഓഫിസിൽനിന്ന്​ മടങ്ങുന്നതും കണ്ടവരുണ്ട്​. മാധ്യമങ്ങളിൽനിന്ന്​ വളരെ ദൂരെയായിരുന്നു അദ്ദേഹം. സുപ്രീംകോടതി നിർദേശവും അതിനു​ കാരണമായി.

അസം-മേഘാലയ കേഡറിലെ 1995 ബാച്ച്​ ഐ.എ.എസ്​ ഉദ്യോഗസ്​ഥനാണ്​ ഹജേല. 2013ൽ കോൺഗ്രസിലെ തരുൺ ഗൊഗോയ്​ സർക്കാറാണ്​ എൻ.ആർ.സി കോഓഡിനേറ്ററായി അദ്ദേഹത്തെ നിയമിക്കുന്നത്​. അന്നുമുതൽ വിശ്രമരഹിത പ്രവർത്തനമായിരുന്നു. ഡൽഹി ഐ.ഐ.ടിയിൽനിന്ന്​ ഇലക്​ട്രോണിക്​സിൽ ബി.ടെക്​ ബിരുദം നേടിയ ഹജേല ‘കുടുംബപാരമ്പര്യ വിവരരേഖ’ തയാറാക്കിയത്​ പൗരത്വപ്പട്ടിക രൂപപ്പെടുത്തുന്നതിൽ നിർണായകമായി.

1951ലെ എൻ.ആർ.സി മുതൽ 1971 മാർച്ച്​ വരെയുള്ള വോട്ടർ പട്ടികയോ മറ്റ്​ ആധികാരിക രേഖകളിലോ ഉള്ള പേരുകൾ പൂർണമായും ഉൾപ്പെടുന്നതായിരുന്നു ഹജേലയുടെ ‘കുടുംബപാരമ്പര്യ വിവരരേഖ’. അതേസമയം, നിരവധി സംഘടനകളിൽനിന്നും രാഷ്​ട്രീയ പാർട്ടികളിൽനിന്നും പട്ടിക സംബന്ധിച്ച്​ ഹജേലക്ക്​ എതിർപ്പു​ നേരിടേണ്ടി വന്നിട്ടുണ്ട്​.

എന്നാൽ, ഇതുവരെയുള്ളതിൽ ഏറ്റവും ശാസ്​ത്രീയമാണ്​​ പൗരത്വപ്പട്ടിക എന്ന ആത്മവിശ്വാസം നിറഞ്ഞ മറുപടിയാണ്​ അദ്ദേഹം എല്ലാവർക്കും നൽകിയത്​. അതേസമയം, 2017ൽ പുറത്തുവന്ന കരട്​ പൗരത്വപ്പട്ടികയിൽ ഹജേലയും മകളും പുറത്തായത്​ കൗതുക വാർത്തയായിരുന്നു. പിന്നീട്​ ഇരുവരും ട്രൈബ്യൂണലിനു​ മുന്നിൽ ഹാജരായാണ്​ പട്ടികയിൽ ഇടം നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsAssam NRCNRCPrateek Hajela
News Summary - Prateek Hajela The man behind NRC -india news
Next Story