പ്രതാപ് ചന്ദ്ര സാരംഗിയെ ഹീറോയാക്കിയത് ഭൂതകാലം ഒാർക്കാതെ
text_fieldsന്യൂഡൽഹി: ലളിത ജീവതത്തിെൻറ പ്രതീകമായി കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയെ സമൂഹമാധ്യമങ്ങളിലൂെട സംഘ്പരിവാർ കേന്ദ്രങ്ങളും ചില ദേശീയ മാധ്യമങ്ങളും കൊണ്ടാടിയത് ഭൂതകാലം മറച്ചുവെച്ച്. കലാപം, വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കൽ, ഭീഷണിപ്പെടുത്തൽ, കവർച്ച തുടങ്ങിയ 10 കേസുകൾ നിലവിലുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനിൽ നൽകിയ സത്യവാങ്മൂലത്തിൽ തന്നെ പറയുന്നുണ്ട്.
ഇതു മറച്ചുവെച്ചാണ് കുടിലിലെ താമസവും സൈക്കിളിലെ പ്രചാരണവുമെല്ലാം ഉയർത്തിക്കാട്ടി ഹീേറായാക്കിയത്. ഗോത്രവിഭാഗങ്ങളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ആസ്ട്രേലിയൻ മതപ്രചാരകൻ ഗ്രഹാം സ്റ്റെയിൻസിനേയും പത്തും ആറും വയസ്സുള്ള മക്കളെയും ബജ്റംഗ്ദൾ പ്രവർത്തകർ ചുട്ടുകൊന്ന ഘട്ടത്തിൽ സംഘടനയുടെ ഒഡിഷയിലെ അധ്യക്ഷനായിരുന്നു സാരംഗി.
2002ൽ ബജ്റംഗ്ദൾ അധ്യക്ഷനായിരിക്കെ ഒഡീഷ നിയമസഭ ആക്രമിച്ചതിന് സാരംഗിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയോധ്യ ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുനൽകണം എന്ന് ആവശ്യപ്പെട്ട് ആയുധങ്ങളുമായായിരുന്നു ആക്രമണം. ചെറുകിട, ഇടത്തരം വ്യവസായം, മൃഗസംരക്ഷണം വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് സാരംഗി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
