Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഡൽഹി അതിക്രമ കേസിൽ...

'ഡൽഹി അതിക്രമ കേസിൽ സർക്കാറിന്​ കൃത്യമായ ലക്ഷ്യം'; പ്രശാന്ത്​ ഭൂഷൺ യൂത്ത്​ ലീഗ്​ നേതാക്കളുമായി ചർച്ചനടത്തി

text_fields
bookmark_border
ഡൽഹി അതിക്രമ കേസിൽ സർക്കാറിന്​ കൃത്യമായ ലക്ഷ്യം; പ്രശാന്ത്​ ഭൂഷൺ യൂത്ത്​ ലീഗ്​ നേതാക്കളുമായി ചർച്ചനടത്തി
cancel

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വം​ശീ​യാ​തി​ക്ര​മ​ത്തി​ൽ കു​റ്റ​ക്കാ​ർ എ​ന്നാ​രോ​പി​ച്ച്​ ത​ട​വി​ലി​ട്ടി​രി​ക്കു​ന്ന​വ​ർ​ക്കു​മേ​ൽ ഭീ​ക​ര​വി​രു​ദ്ധ നി​യ​മ​മാ​യ യു.​എ.​പി.​എ ചു​മ​ത്തി​യ​ത് കൃ​ത്യ​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യെ​ന്ന് സു​പ്രീം​കോ​ട​തി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ. മു​സ്​​ലിം യൂ​ത്ത് ലീ​ഗ് പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​യി​ലാ​ണ് അ​തി​ക്ര​മ​ത്തി​നു ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച നി​രീ​ക്ഷ​ണം പ്ര​ശാ​ന്ത് ഭൂ​ഷ​ൺ പ​ങ്കു​വെ​ച്ച​ത്.

18,000 പേ​ജ്​ വ​രു​ന്ന കു​റ്റ​പ​ത്രം കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ്. ത​ന്നെ​യും യോ​ഗേ​ന്ദ്ര യാ​ദ​വി​നെ​യും കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ഒ​രു പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​തും അ​തി​ന് വേ​ണ്ടി പി​രി​വ് ന​ട​ത്തു​ന്ന​തും യു.​എ.​പി.​എ. ചു​മ​ത്താ​നു​ള്ള കു​റ്റ​മാ​വു​ന്ന​തെ​ങ്ങ​നെ? വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പി​ലൂ​ടെ സ​മ​ര​ത്തി​െൻറ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​മാ​വു​ക? ഭൂ​ഷ​ൺ ചോ​ദി​ച്ചു.

ഓ​രോ സം​സ്ഥാ​ന​ത്തും ബി.​ജെ.​പി. പി​ന്നോ​ട്ട​ടി​ക്കു​ക​യാ​ണ്. ബി​ഹാ​റി​ലും ന​മു​ക്ക​ത് പ്ര​തീ​ക്ഷി​ക്കാം- അ​േ​ദ്ദ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു. ഡ​ൽ​ഹി ക​ലാ​പ​ത്തി​െൻറ മ​റ​വി​ൽ ക​ള്ളം സ​ത്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി ബ​ദ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സി​റ്റി​സ​ൺ​സ് ക​മ്മി​റ്റിയുടെ അ​ന്വേ​ഷ​ണ ക​മീ​ഷ​നി​ലൂ​ടെ പു​റ​ത്തു കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ പ​റ​ഞ്ഞു.

ജ​യി​ലി​ല​ട​ച്ച മീ​രാ​ൻ ഹൈ​ദ​റി​െൻറ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും മോ​ച​ന​ത്തി​നാ​യു​ള്ള സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യെ​ന്ന നി​ല​യി​ലാ​ണ്, ജ​യി​ലി​ലു​ള്ള​വ​രു​ടെ നീ​തി​യും മോ​ച​ന​വും മു​ൻ​നി​ർ​ത്തി യൂ​ത്ത് ലീ​ഗ് പ്ര​ശാ​ന്ത് ഭൂ​ഷ​ണു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. അ​ഡ്വ. മ​ഖ്​​തൂ​ബ്​ ആ​ലം, യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ർ, അ​ഡ്വ. വി.​കെ. ഫൈ​സ​ൽ ബാ​ബു, അ​ഡ്വ. മ​ർ​സൂ​ഖ് ബാ​ഫ​ഖി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlprashanth bhushandelhi riot
Next Story