Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രശാന്ത്​ കിഷോറിന്‍റെ ...

പ്രശാന്ത്​ കിഷോറിന്‍റെ വരവ് കോൺഗ്രസിന് ഗുണം ചെയ്യും -താരിഖ്​ അൻവർ

text_fields
bookmark_border
പ്രശാന്ത്​ കിഷോറിന്‍റെ വരവ് കോൺഗ്രസിന് ഗുണം ചെയ്യും -താരിഖ്​ അൻവർ
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ഉ​പാ​ധി​ക​ളി​ല്ലാ​തെ കോ​ൺ​ഗ്ര​സി​ൽ ചേ​രാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത്​ കി​ഷോ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ എ.​ഐ.​സി.​സി ജ​ന​റ​ൽ​ സെ​ക്ര​ട്ടി താ​രീ​ഖ്​ അ​ൻ​വ​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ര​വ് പാ​ർ​ട്ടി​യെ സ​ഹാ​യി​ക്കും. പ്ര​ശാ​ന്തി​ന്‍റെ പാ​ർ​ട്ടി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​ സോ​ണി​യ ഗാ​ന്ധി ര​ണ്ട്​ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര​ട​ക്കം മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച്​ സോ​ണി​യ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും താ​രി​ഖ്​ അ​ൻ​വ​ർ പ​റ​ഞ്ഞു. പ്ര​ശാ​ന്ത്​ കി​ഷോ​ർ ഏ​പ്രി​ൽ 29ന്​ ​കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ൾ, രാ​ഷ്ട്രീ​യ സ​ഖ്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് കി​ഷോ​റി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച​യും ച​ർ​ച്ച തു​ട​രും. 'ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​നെ മ​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല, അ​തി​ന് രാ​ജ്യ​ത്തോ​ടൊ​പ്പം മാ​ത്ര​മേ മ​രി​ക്കാ​ൻ ക​ഴി​യൂ" എ​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ശാ​ന്ത് കി​ഷോ​ർ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് മു​ന്നി​ൽ ത​ന്‍റെ അ​വ​ത​ര​ണം ആ​രം​ഭി​ച്ച​ത്.

Show Full Article
TAGS:Tariq Anwar Prashant Kishor 
News Summary - Prashant Kishore's arrival will benefit Congress: Tariq Anwar
Next Story