രാഹുൽ ഗാന്ധിയുടെ പിന്തുണ തേടി പ്രശാന്ത് കിഷോർ
text_fieldsപട്ന: ബി.പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിന്റെയും പിന്തുണ തേടി.
സമരം നാലുദിവസം പിന്നിട്ട വേളയിലാണ് രാഹുലിന്റെയും തേജസ്വിയുടെയും പിന്തുണ തേടാൻ തയാറാണെന്നും അവർക്ക് താൽപര്യമില്ലെങ്കിൽ സമരം പിൻവലിക്കാൻ തയാറാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞത്. ‘
‘അവർ വിചാരിച്ചാൽ അഞ്ചുലക്ഷം പേരെ ഗാന്ധി മൈതാനത്തെത്തിക്കാൻ കഴിയും. ഇപ്പോൾ അവർ അതു ചെയ്യേണ്ട സമയമാണ്. തന്റെ രാഷ്ട്രീയ പാർട്ടിയുടെ ബാനറിലല്ല സമരം നടത്തുന്നത്. രാഷ്ട്രീയത്തിനതീതമായി യുവാക്കളുടെ താൽപര്യ സംരക്ഷണമാണ് ലക്ഷ്യമിട്ടത്.’ - പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

