Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ ബി.ജെ.പി...

ബംഗാളിൽ ബി.ജെ.പി രണ്ടക്കം കടന്നാൽ പണി നിർത്തുമെന്ന്​ പ്രശാന്ത്​ കിഷോർ

text_fields
bookmark_border
ബംഗാളിൽ ബി.ജെ.പി രണ്ടക്കം കടന്നാൽ പണി നിർത്തുമെന്ന്​ പ്രശാന്ത്​ കിഷോർ
cancel

ന്യൂഡൽഹി: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടുന്ന സീറ്റുകളുടെ എണ്ണം രണ്ടക്കം കടന്നാൽ താൻ ജോലി അവസാനിപ്പിക്കുമെന്ന്​ പ്രമുഖ തെരഞ്ഞെടുപ്പ്​ തന്ത്രജ്ഞൻ പ്രശാന്ത്​ കിഷോർ. ബി.ജെ.പി 200 സീറ്റ്​ നേടുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ഷായ​ുടെ നേതൃത്വത്തിൽ വലിയ നീക്കങ്ങൾ നടക്കുന്നതിനിടയിലാണ്​ പ്രശാന്ത്​ കിഷോറിന്‍റെ മുന്നറിയിപ്പ്​. 200 സീറ്റ്​ നേടുമെന്ന അവകാശവാദം പുലർന്നില്ലെങ്കിൽ ബി.ജെ.പി നേതാക്കൾ രാജിവെക്കുമെന്ന്​ പറയാൻ ഒരുക്കമാണോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.

'രണ്ടക്കം കടക്കാൻ ബി.ജെ.പി പ്രയാസപ്പെടും. പശ്ചിമ ബംഗാളിൽ നൂറു സീറ്റിൽ താഴെ മാത്രമേ ബി.ജെ.പിക്ക്​ നേടാനാകൂ. അവരത്​ കടന്നാൽ ഞാൻ ജോലി ഉപേക്ഷിക്കും' - പ്രശാന്ത്​ കിഷോർ പറഞ്ഞു.

2014 ലെ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ ത​ന്ത്രങ്ങളൊരുക്കിയത്​ പ്രശാന്ത്​ കിഷോർ ആയിരുന്നു. അടുത്ത വർഷം ബംഗാളിൽ മമത ബാനർജിയുടെ തെരഞ്ഞെടുപ്പ്​ തന്ത്രങ്ങൾക്ക്​ ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. പാർട്ടികൾക്ക്​ മികച്ച വിജയം നൽകി ശ്രദ്ധ നേടിയ തെരഞ്ഞെടുപ്പ്​ തന്ത്രജ്ഞനാണ്​ പ്രശാന്ത്​.

അമിത്​ ഷായുടെ നേതൃത്വത്തിൽ ബംഗാളിൽ സമാനതകളില്ലാത്ത നീക്കങ്ങൾ ബി.ജെ.പി നടത്തുന്നുണ്ട്​. തൃണമൂൽ കോൺഗ്രസിലെ എം.എൽ.എമാരടക്കമുള്ള നേതാക്കളെ കൂട്ടത്തോടെ ബി.ജെ.പി പക്ഷത്തേക്ക്​ എത്തിച്ച്​ അമിത്​ ഷായുടെ നേരിട്ടുള്ള 'ഒാപറേഷൻ' ബംഗാളിൽ അരങ്ങേറുന്നതിനിടെയാണ്​ പ്രശാന്ത്​ കിഷോറിന്‍റെ വെല്ലുവിളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalPrashant KishorBJP
News Summary - Will Leaders Quit If BJP Fails To Get 200 In Bengal, Asks Prashant Kishor
Next Story