Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെര​ഞ്ഞെടുപ്പ്​...

തെര​ഞ്ഞെടുപ്പ്​ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച; ആകാംക്ഷയിൽ രാഷ്​ട്രീയ നിരീക്ഷകർ

text_fields
bookmark_border
തെര​ഞ്ഞെടുപ്പ്​ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച; ആകാംക്ഷയിൽ രാഷ്​ട്രീയ നിരീക്ഷകർ
cancel

ന്യൂഡൽഹി: യു.പി, പഞ്ചാബ് ഉൾപ്പെടെ അഞ്ച്​ സംസ്​ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ തെര​ഞ്ഞെടുപ്പ്​ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു ചർച്ച നടത്തിയത്​. മുതിർന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, പഞ്ചാബിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവരും ചർച്ചയിൽ പങ്കാളിയായി.

കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും പഞ്ചാബിലെ കോൺഗ്രസിൽ നിലനിൽക്കുന്ന ഗ്രൂപ്പ്​ വഴക്കിന്​ പരിഹാരം കാണലുമാണ്​ ലക്ഷ്യമെന്ന്​ പറയപ്പെടുന്നു.കഴിഞ്ഞയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ ഡൽഹിയിലെ വസതിയായ കപൂർത്തല ഹൗസിൽ പ്രശാന്ത് കിഷോർ സന്ദർശിച്ചിരുന്നു.

പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും നവ്‌ജ്യോത് സിങ് സിദ്ധുവും തമ്മിൽ അത്ര രസത്തിലല്ല. ഇവർക്കിടയിലുള്ള പ്രശ്‌നം കോൺഗ്രസിന് തലവേദനയായി മാറിയിട്ടുണ്ട്. രാഹുൽഗാന്ധി-പ്രശാന്ത് കിഷോർ ചർച്ചയിൽ ഇത് പ്രധാന വിഷയമായതായാണ്​ സൂചന.

യു.പി ഇലക്​ഷന്‍റെ മ​ുന്നോടിയായി രണ്ട് ആഴ്ച മുമ്പ്​ എൻ.സി.പി നേതാവ് ശരത് പവാറുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയിൽ ഏകദേശം രണ്ടര മണിക്കൂറോളം ചർച്ച നീണ്ടിരുന്നു. ഇതിന് മുമ്പും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷം എന്നതാണ്​ ശരത് പവാറിന്‍റെ ലക്ഷ്യം. എന്നാൽ, കോൺഗ്രസിനെ ഒഴിവാക്കിയാണ്​ പവാർ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prashant KishorpunjabCongressupRahul Gandhi
News Summary - Prashant Kishor meets Congress leader Rahul Gandhi in Delhi, sets political circles abuzz
Next Story