Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒക്ടോബർ രണ്ടിന് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രശാന്ത് കിഷോർ

text_fields
bookmark_border
ഒക്ടോബർ രണ്ടിന് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രശാന്ത് കിഷോർ
cancel

പാട്ന: ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഞായറാഴ്ചയാണ് പുതിയ പാർട്ടി രൂപീകരിക്കുന്ന വിവരം പ്രശാന്ത് കിഷോർ അറിയിച്ചത്. ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി രൂപീകരിക്കാനാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതി.

പാട്നയിൽ ജൻ സൂരജ് അഭിയാൻ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഒക്ടോബർ രണ്ടിന് പുതിയ പാർട്ടിക്ക് തറക്കല്ലിടും. ഒരു ലക്ഷത്തോളം പ്രവർത്തകർ ആദ്യഘട്ടത്തിൽ പാർട്ടിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

2025ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ വിജയിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ജ ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന്റെ പേരമകൾ ഡോ.ജാഗ്രതി കിഷോറി​ന്റെ ജൻ സൂരജ് കാമ്പയിനിൽ ചേർന്നു.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ആനന്ദ് മിശ്രയും പ്രശാന്ത് കിഷോറിനൊപ്പം ചേർന്നിട്ടുണ്ട്. പ്രശാന്ത് കിഷോറിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prashant Kishor announces to launch political party on Oct 2
Next Story