Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi
cancel
Homechevron_rightNewschevron_rightIndiachevron_rightപാത്രം കൊട്ടി...

പാത്രം കൊട്ടി ജി.ഡി.പി ഉയർത്താം -മോദിയെ പരിഹസിച്ച്​ പ്രശാന്ത്​ ഭൂഷൺ

text_fields
bookmark_border

ന്യൂഡൽഹി: ജി.ഡി.പി തകരുകയും തൊഴിലില്ലായ്​മ ഉയരുകയും ചെയ്​ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷപരിഹാസവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. തുടർച്ചയായ ട്വീറ്റുകളിലൂടെയാണ്​ പ്രശാന്ത്​ ഭൂഷ​െൻറ പരിഹാസം.

''എന്താണ്​ പറയുന്നത്​ സഹോദരാ​?. ഇനിയും എന്തു വികസനമാണ്​ വേണ്ടത്​?. രാജ്യത്തെ ജി.ഡി.പി ഇടിവ്​​ 24 ശതമാനം ഉയർന്നു. തൊഴിലില്ലായ്​മയും 24 ശതമാനം കൂടി. കൊറോണയിൽ 80,000 വികാസമുണ്ടായി. ചൈനീസ്​ സൈന്യത്തി​െൻറ സാന്നിധ്യവും ഇന്ത്യയിൽ വർധിച്ചു. ശാന്തനാകൂ. മയിലിന്​ തീറ്റ കൊടുക്കൂ. ഇന്ത്യൻ ഇനത്തിലെ പട്ടികളെ വളർത്തൂ. കളിപ്പാട്ടം നിർമിക്കൂ'' എന്നതാണ്​ ഒരു ട്വീറ്റ്​.

അർണബ്​ ഗോസ്വാമിയും മോദിയും തമ്മിലുള്ള അഭിമുഖത്തി​െൻറ ചിത്രം ഉൾപ്പെടുത്തിയാണ്​​ ട്വീറ്റ്​ പങ്കുവെച്ചിരിക്കുന്നത്​. രാജ്യത്ത്​ വികസനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ്​ കാണാനാകാത്തതെന്ന അർണബി​െൻറ ചോദ്യത്തിന്​ 'ഇൗ വികസനം ലക്ഷണങ്ങൾ ഇല്ലാത്തതാണ്​, അത്​ നടക്കുന്നുണ്ട്​. ​പക്ഷേ കാണാൻ സാധിക്കില്ല' എന്ന മറുപടി​ നൽകുന്ന ചിത്രമാണ്​ ട്വീറ്റിനൊപ്പം.


ജി.ഡി.പി ഇടിവ്​ 24 ശതമാനമായി ഉയരുന്നതിനാൽ, മോദിജിക്ക്​ രാത്രി എട്ടുമണിക്ക്​ ബാൽക്കണിയിലേക്ക്​ വിളിക്കാൻ സമയമായി എന്ന അടിക്കുറിപ്പോടെയാണ് മറ്റൊരു ട്വീറ്റ്​. ഇതിനൊപ്പം മുങ്ങികൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന്​ ജി.ഡി.പി നിരക്ക്​ ഉയരുന്നുവെന്ന്​ പറയുന്നതും ബാൽക്കണിയിൽ നിന്ന്​ പാത്രം കൊട്ടിയശേഷം ജി.ഡി.പിയോട്​ ഉയരാൻ പറയുന്നതുമായ കാർട്ടൂണും പങ്കുവെച്ചിരിക്കുന്നു.


ജി.ഡി.പി നിരക്കിലുണ്ടായ ഏറ്റവും വലിയ തകർച്ചയും തൊഴിലില്ലായ്​മ നിരക്കിലെ വർധനയും ചൈനീസ്​ ആക്രമണവും കോവിഡ്​ പ്രതിരോധത്തിലെ പാളിച്ചകളും ട്വീറ്റിൽ വിഷയമാകുന്നു. കൂടാതെ രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടു​േമ്പാൾ മയിലി​ന്​ തീറ്റ കൊടുക്കുന്നതും ഇന്ത്യൻ ഇനത്തിലെ പട്ടികളെ വളർത്താനുള്ള ആഹ്വാനവുമെല്ലാം ട്വീറ്റിൽ വിമർശിക്ക​പ്പെടുന്നു. പ്രശാന്ത്​ ഭൂഷ​െൻറ രണ്ടു ട്വീറ്റും നിമിഷങ്ങൾക്കകം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prashant bhushan
News Summary - prashant bhushan tweet against narendra modi
Next Story