Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
prashant bhushan
cancel
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ ഗുണം...

വാക്​സിൻ ഗുണം ചെയ്യു​ന്നി​േല്ല​? -രാജ്യത്തെ ​വാക്​സിൻ പോളിസിയിൽ വിമർശനവുമായി പ്രശാന്ത്​ ഭൂഷൺ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യ​ത്തെ കോവിഡ്​ പ്രതി​രോധ വാക്​സിൻ വിതരണത്തെ ചോദ്യം ചെയ്​ത്​ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. ആദ്യം സർക്കാർ കോവിഡ്​ വാക്​സിൻ സ്വീകരിക്കാൻ ആവശ്യപ്പെ​ട്ടെന്നും ഇപ്പോൾ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാനാണ്​ ജനങ്ങളോട്​ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

'വാക്​സിൻ സ്വീകരിക്കാത്തവരോട്​ കുത്തിവെയ്​​െപ്പടുക്കാനും അത്​ കോവിഡിനെതിരെ പ്രവർത്തിക്കുമെന്നും പറയുന്നു. കുത്തിവെയ്​പ്പ്​ സ്വീകരിച്ചവരോട്​ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാൻ പറയുന്നു. കൂടാതെ കുത്തിവെയ്​പ്പ്​ സ്വീകരിക്കാത്തവർ വാക്​സിൻ സ്വീകരിച്ചവരെ അപകടത്തിലാക്കുമെന്ന്​ പറയുന്നു. അപ്പോൾ കുത്തിവെയ്​പ്പ്​ എടുത്തവ​രെ വാക്​സിൻ സംരക്ഷിക്കില്ലേ' -പ്രശാന്ത്​ ഭൂഷൺ ചോദിച്ചു.

രാജ്യത്ത്​ വാക്​സിന്‍റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്ക്​ ബൂസ്റ്റർ ഡോസുകൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ്​ പ്രതികരണം.

രാജ്യത്ത്​ ബൂസ്റ്റർ ഡോസ്, കുട്ടികൾക്കുള്ള വാക്​സിൻ എന്നിവ നൽകുന്നതിനെക്കുറിച്ച്​ ഉപദേശകരുടെ നിർദേശമനുസരിച്ച്​ തീരുമാനമെടുക്കുമെന്ന്​ ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യ അറിയിച്ചിരുന്നു. ​വയോധികർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക്​ ബൂസ്റ്റർ ഡോസ്​ നൽകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prashant BhushanCovid Vaccine
News Summary - Prashant Bhushan targets Centres vaccine strategy
Next Story